DCBOOKS
Malayalam News Literature Website

‘മരക്കപ്പല്‍’: കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത

ജൂൺ ലക്കം പച്ചക്കുതിരയില്‍

പുലിയന്‍ സ്രാവുകള്‍ തുള്ളും
കടലാണല്ലോ
കലിവന്നാല്‍ കടിച്ചൂറ്റും
കരാളയല്ലോ
ഇനിയും കാണാത്തുരുത്തിന്‍
അധിപയല്ലോ
ഇവളിലൂടെന്റെ യാത്ര
മരക്കപ്പലില്‍

തുഴയെണ്ണാതെറിയാനായ്
കിനാവിന്‍ കൂട്ടം
തുണിപ്പായ വിരിച്ചേറ്റാന്‍
ആഗ്രഹസ്സൈന്യം
ഇതുതന്നെ തരമെന്നു
കരുതീ കാറ്റ്
കടലിന്റെ കാമനയ്ക്ക്
തീ കൊളുത്തുന്നു

പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

കുരീപ്പുഴ ശ്രീകുമാറിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.