DCBOOKS
Malayalam News Literature Website

‘ചീവീടിന്റെ തലയോട്’; ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത

ഡിസംബര്‍ ലക്കം പച്ചക്കുതിരയിൽ

ചീവീടിന്‍ തലയോട്.
അതിലിപ്പോള്‍ തരിയില്ല സംഗീതം.
Textവണ്ടിന്റെ തോടെന്നൊരാള്‍.
അതല്ലെന്നൊന്നും മിണ്ടിയില്ല, ഞാന്‍.
എനിക്കുമാത്രമറിയാം
അത് ചീവീടിന്‍ തലയോട്.
ഇന്നലെ രാത്രി
അതുപാടിയതിന്നൊലി
ഇന്നുമുണ്ടെന്‍ തലയോടില്‍.
പാട്ടുകഴിഞ്ഞാകാം
പ്രാണിപിടുത്തക്കാരി രാപ്പക്ഷി
അതിനെത്തിന്നതെന്നതിനുണ്ടൊരേയൊരു തെളിവ്, ഞാന്‍.
ഞാന്‍ മാത്രം.

പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.