DCBOOKS
Malayalam News Literature Website

കടു(വ)ദേശീയം; ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

മുള്ളന്‍പന്നി മുള്ളൊരെണ്ണം
മുനയൊടിഞ്ഞ് തറഞ്ഞിരുന്ന്
വലതുകണ്ണിന്‍ കാഴ്ച കെട്ട
കടുവ കാട്ടിലിരതിരഞ്ഞു
ഇടത് കണ്ടതൊക്കെയിരകള്‍
വലത് കൂടെ മേഞ്ഞതൊന്നും
വരയനൊട്ടുമറിഞ്ഞതില്ല
മുകളിലെല്ലാം കാണ്മൊരുത്തന്‍
മുതുകുരങ്ങന്‍ കാട്ടിലെങ്ങും
കഥ പരത്തീ കുരുടവാര്‍ത്ത
കടുവ പിന്നെ വരുമ്പൊഴൊക്കെ
വലതു മാത്രം മേഞ്ഞുനിന്നു
മുയല് മ്ലാവ് കാട്ടുപോത്തും

പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.