DCBOOKS
Malayalam News Literature Website

വൃദ്ധന്റെ പ്രണയകവിത

സച്ചിദാനന്ദന്‍ എഴുതിയ കവിത ജനുവരി ലക്കം പച്ചക്കുതിരയില്‍

ര്‍ഷങ്ങളുടെ മൂടല്‍മഞ്ഞു വീണു
മങ്ങിയ മിഴികള്‍ കൊണ്ട്
ഞാന്‍ നിന്റെ മേഘരൂപത്തെ
ഉഴിയുന്നു

പേമാരിക്കുമുന്‍പുള്ള കാറ്റില്‍
ഇലകളെന്നപോലെ വിറയ്ക്കുന്ന
വിരലുകള്‍കൊണ്ട്
ഞാന്‍ നിന്നെ തലോടുന്നു

വേനലിലെ ഉഴവുചാല്‍ പോലെ
ഉണങ്ങിവരണ്ട ചുണ്ടുകള്‍ കൊണ്ട്
ഞാന്‍ നിന്നെ ഉമ്മ വെയ്ക്കുന്നു

പൂര്‍ണ്ണരൂപം 2024 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

സച്ചിദാനന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.