DCBOOKS
Malayalam News Literature Website

‘ആര്‍ രാമചന്ദ്രന്‍’: പി.എ.നാസിമുദ്ദീന്‍ എഴുതിയ കവിത

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ചെറുപ്രായത്തില്‍
മിഠായിത്തെരുവില്‍ വെച്ച്
ഞാന്‍
കവി ആര്‍ രാമചന്ദ്രനെ കണ്ടു

ഭസ്മം പൂശി
കാലന്‍ കുട
നിലത്തൂന്നി
നടന്നുപോകുകയായിരുന്നു
ഞാന്‍ പിന്നാലെ
വെച്ചടിച്ചു
അദ്ദേഹം വേഗത്തില്‍ നടന്നു

മാഷേ!മാഷേ
ഞാന്‍ ആരാധനയോടെ
വിളിച്ചു
അദ്ദേഹം വേഗം കൂട്ടി

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

Comments are closed.