ഖബറ് വീട്: അന്‍വര്‍ അലി എഴുതിയ കവിത
നവംബര്‍ ലക്കം പച്ചക്കുതിരയില്‍
ഖബര്‍ മണ്ണിനടിയില്‍
വീട് മണ്ണിനുമേല്‍
ഒരറ, ഏതാനും മരപ്പലക
അത്രയും മതി ഖബറിന്.
വേണമെങ്കില്‍ സാമ്പ്രാണി പുകച്ചൊരു
പ്രാര്‍ത്ഥനയാവാം
രണ്ടു മീസാന്‍ കല്ലും.
വീടോ, ഒരായുസ്സിന്റെ
ബലതന്ത്രഗോപുരം-
സിമന്റ് കല്ല് മരം ദ്രവം
പലയിനം കമ്പികണ്ണാടികള്‍ വേണം
പണവും ആസൂത്രണവും
ആയുധബലവും വേണം
വായൂ വെളിച്ചം മക്കള്‍ മരിച്ചവര്‍
ഓര്‍മ്മകള്‍ –
പശിമയില്‍ ചാലിച്ചെടുക്കണം
ഖബറില്‍
വെറുതേ കിടന്നാല്‍ മതി,
ഖയാമത്തോളം.
വീട്ടുമുറിയില്‍ എത്ര ദിവസം മണിക്കൂര്‍ നിമിഷം
ഒരാള്‍ക്ക് ഒറ്റയ്ക്കു കഴിയാനാവും?
പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
അന്‍വര്‍ അലിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.