DCBOOKS
Malayalam News Literature Website
Rush Hour 2

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഭഗവത് ഗീത പ്രകാശനം ചെയ്തു

ദില്ലി: 800 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ദില്ലിയിലെ ഇസ്‌കോണ്‍( ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ്സ്) ക്ഷേത്രത്തിലാണ് ഭഗവത് ഗീത പ്രകാശനം ചെയ്തത്. 800 കിലോഗ്രാം ഭാരവും 670 പേജുകളുമുണ്ട് ഈ ഭഗവത് ഗീതക്ക്.

2.8 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ളതാണ് ഭഗവത് ഗീത. 18 പെയിന്റിങ്ങുകള്‍ ഇതിലുണ്ട്. കലാപരമായി രൂപകല്പന ചെയ്ത ഭഗവത് ഗീതയുടെ പേജുകള്‍ കീറാത്തതും നനഞ്ഞാല്‍ നശിക്കാത്തതുമായ പ്രത്യേകതരം കടലാസിനാലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഏകദേശം 1.80 കോടി രൂപയാണ് ഭഗവത് ഗീതയുടെ നിര്‍മ്മാണത്തിനായി ചെലവായത്. ഇറ്റലിയിലെ മിലാനിലായിരുന്നു പുസ്തകം അച്ചടിച്ചത്. അച്ചടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വിശുദ്ധഗ്രന്ഥമാണ് ഈ ഭഗവത് ഗീതയെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

Comments are closed.