DCBOOKS
Malayalam News Literature Website

ഫോട്ടോ ജേര്‍ണലിസ്റ്റ് എസ്. ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: ഫോട്ടോ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ എസ്. ഹരിശങ്കര്‍ (48) അന്തരിച്ചു. മംഗളം ദിനപത്രത്തിന്റെ മുന്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോട്ടയം പനച്ചിക്കാട് സ്വദേശിയായ ഹരിശങ്കര്‍ അന്തരിച്ച ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ മകനാണ്. റൂബിയാണ് ഭാര്യ. മകള്‍: തമന്ന

വെള്ളിയാഴ്ച രാവിലെ പത്തിന് കോട്ടയം പ്രസ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പനച്ചിക്കാട്ടെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ വെച്ച് നടക്കും.

മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഹരിശങ്കറിന് ലഭിച്ചിട്ടുണ്ട്.

Comments are closed.