DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി എക്‌സിബിഷന്‍

കലയുടെയും സംസ്‌കാരത്തിന്റെയും സംഗമവേദിയായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള എക്‌സിബിഷന്‍ നടക്കും. അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കാറുള്ള പൗലോ കൊയ്‌ലോയുടെ ചിത്ര- ഫോട്ടോ പ്രദര്‍ശനമാണ് നടക്കുക. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ ദി ആല്‍കെമിസ്റ്റ് എന്ന നോവല്‍ വളരെ പ്രസിദ്ധമാണ്. 56 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം 43 ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 57 ഭാഷകളിലും 150 രാജ്യങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

വിമതശബ്ദങ്ങളുടെ ഉത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 8,9,10,11 തീയതികളിലായി കോഴിക്കോട് കടപ്പുറത്താണ് നടക്കുന്നത്. നാലു ദിവസം അഞ്ചുവേദികളിലായി നടക്കുന്ന കെഎല്‍എഫില്‍ എക്‌സിബിഷന്‍, എഴുത്തുകാരുമായി സംവദിക്കാനുള്ള പ്രത്യേകവേദി, ചലച്ചിത്രോത്സവം, തനതു രുചിഭേദങ്ങളുടെ പാചകോത്സവം തുടങ്ങി നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്… Read more…

Comments are closed.