DCBOOKS
Malayalam News Literature Website

കേരളത്തില്‍ പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

കേരളത്തില്‍ പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വില രേഖപ്പെടുത്തി. പെട്രോളിന് 80 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുതത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി.

തുടര്‍ച്ചയായി ആറാം ദിവസമാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. വരും ദിവസങ്ങളില്‍ ഇന്ധനവില കൂടാന്‍ സാധ്യതയുണ്ട്. നാലു രൂപവരെ കൂടുമെന്നാണ് സൂചന. ക്രൂഡോയില്‍ വില വര്‍ധനവ്, ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വിലവര്‍ധനവിന് കാരണം.

Comments are closed.