DCBOOKS
Malayalam News Literature Website

എംവിആർ പുരസ്കാരം പെരുമ്പടവം ശ്രീധരന്

എം.വി. രാഘവന്റെ സ്മരണയ്ക്ക് എംവിആർ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്

ഈ വർഷത്തെ എംവിആർ പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്.  എം.വി. രാഘവന്റെ സ്മരണയ്ക്ക് എംവിആർ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25,000 രൂപയും പ്രശസ്‌തി പത്രവും ശില്‌പവും അടങ്ങുന്നതാണ് പുരസ്കാരം.

നവംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി ജോണും എം.പി.സാജുവും അറിയിച്ചു.

പെരുമ്പടവം ശ്രീധരന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

എം.വി.രാഘവന്റെ ആത്മകഥ ‘ഒരു ജന്മം’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.