DCBOOKS
Malayalam News Literature Website

“പെൺകുട്ടികളുടെ വീട്”; അൻപതുകളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതകഥ

സോണിയ  റഫീക്കിന്റെ  ‘പെണ്‍കുട്ടികളുടെ വീട്  എന്ന ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ച് കരുണാകരൻ പങ്കുവെച്ച കുറിപ്പ്

“The world of theories is not my world. These are simply the reflections of a practitioner. Every novelist’s work contains an explicit vision of the history of the novel, an idea of what the novel is. It is the idea of the novel inherent in my novels that I give voice to here “

Milan Kundera, from his preface to “The Art of the Novel”.

കുറച്ചു മാസങ്ങൾക്കു മുമ്പ് തന്റെ പുതിയ നോവലിന്റെ മാനുസ്ക്രിപ്റ്റ് വായിക്കാൻ അയച്ചു തരുമ്പോൾ സോണിയ ചോദിച്ചത് ഈ കഥ എങ്ങനെയാകും നമ്മുടെ വായനക്കാർ സ്വീകരിക്കുക എന്ന് ചോദിച്ചായിരുന്നു. അൻപതുകളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതകഥയാണ് “പെൺകുട്ടികളുടെ വീട്”, സോണിയ പഠിച്ചും അന്വേഷിച്ചും കണ്ടെത്തിയും പറയുന്ന കഥ.

Textതീർച്ചയായും ഈ നോവലും നന്നായി സ്വീകരിക്കപ്പെടും, ഞാൻ സോണിയയോട് പറഞ്ഞു: രണ്ട് കാരണങ്ങൾകൊണ്ട്. ഒന്ന്, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പരിഭാഷകളിലൂടെ നമ്മുടെ നോവൽ വായനക്കാർ തങ്ങൾക്ക് അപരിചിതങ്ങളായ സംസ്ക്കാരങ്ങളിലും ഇതിനകം പാർക്കാൻ തുടങ്ങിയിട്ടുണ്ട്, എല്ലാ ഭൂഖണ്ഡങ്ങളിലേക്കും മലയാളികൾ അതിനും മുമ്പേ കുടിയേറിയിരിക്കുന്നു. രണ്ട്‌, ഭൂമിയിലെ എല്ലാ പെണ്ണുങ്ങളുടെയും കഥയിലേക്ക് കലരുന്ന കഥ ജീവിതത്തെ ഒന്നെന്നപോലെ പുണർന്നിരിക്കുന്നു, ആ സ്പർശം നമ്മുടെ ഭാഷയും അനുഭവിക്കുന്നു.

അറേബ്യൻ കഥകളുടെ ഒരു വലിയ പാരമ്പര്യം “കഥ പറച്ചിലാണ്”, ‌ ലോകമെങ്ങുമുള്ള എഴുതപ്പെട്ട കഥകളിലേയ്ക്കും ആ പാരമ്പര്യത്തിന്റെ ഞെരമ്പുകൾ പടർന്നു. നോവൽ ആധുനികതയുടെ കലയായതും, ഈ പാരമ്പര്യത്തിന്റെ ഓർമ്മയിൽ വേരാഴ്ത്തിയുമായിരുന്നു. മലയാളത്തിൽ ഈയിടെ വന്ന നോവലുകൾ ചിലതെങ്കിലും ഇങ്ങനെ “അന്യ കഥ”യെ നമ്മുടെ ഭാഷാനുഭവമാക്കിക്കൊണ്ടായിരുന്നു, ശ്രദ്ധേയമായത് – മനോജ്‌ കുറൂറിന്റെ രചനകൾ ഉദാഹരണം. അവ വായനക്കാരെ “നോവലിന്റ കല”യുടെ അപരിമിതമായ സാധ്യത അറിയിയ്ക്കുന്നു, നമ്മെ നമ്മുടെ ലാവണ്യബോധത്തിന്റെ സംസ്കാരികാതിർത്തികൾ കടത്തി വിടുന്നു.

സോണിയയുടെ ഈ നോവൽ അത്തരമൊരു കർമ്മത്തിലാണ്. അപരിചിതമായ ഒരു രാജ്യത്തിലേക്കും കാലത്തിലേക്കുമുള്ള വായനയുടെ കുടിയേറ്റത്തെ “കഥ”കൊണ്ട് ഉറപ്പാക്കുന്നു. ‌ പറഞ്ഞ് പറഞ്ഞ് “ബൈത്ത് അൽ ബനാത്ത്”, നമ്മുടെയും മ്യൂസിയമാക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.