DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സ്-പെന്‍ഗ്വിന്‍ ബുക്ക് ഫെയര്‍ ഇന്ന് മുതല്‍: വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ് പെന്‍ഗ്വിന്‍ ബുക്‌സുമായി സഹകരിച്ച് കേരളത്തിലുടനീളം ആരംഭിക്കുന്ന പെന്‍ഗ്വിന്‍ ബുക്ക് ഫെയര്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു. പുസ്തകമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ കരിമ്പനാൽ സ്റ്റാച്യൂ അവന്യൂവിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.സി ബുക്സ് ശാഖയിൽ ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. പെന്‍ഗ്വിന്‍ ബുക്‌സ് അതിന്റെ വിവിധ ഇംപ്രിന്റുകളില്‍ പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലുള്ള കൃതികള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ വായനക്കാരുടെ കൈകളില്‍ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് ശാഖകളില്‍ ഈ മേള ആരംഭിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 16 വരെയാണ് പുസ്തകമേള. പെന്‍ഗ്വിന്‍ റാന്‍ഡംഹൗസ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയവ ഉള്‍പ്പടെയുള്ള പുസ്തകങ്ങളുടെ വന്‍ ശേഖരമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കൂടാതെ മറ്റു പ്രമുഖ ഇംഗ്ലീഷ് പ്രസാധകരുടെ പുസ്തകങ്ങളുടെ ശേഖരവും ഈ കാലയളവില്‍ ഡി. സി ബുക്‌സില്‍ ലഭ്യമായിരിക്കും. ഒപ്പം ആകര്‍ഷകമായ വിലക്കിഴിവില്‍ ഡി.സി ബുക്‌സിന്റെ പുസ്തകങ്ങളും സ്വന്തമാക്കാം. ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ദീപാവലി 77 ധമാക്കാ ഓഫറും മോര്‍ ആന്റ് മോര്‍ ഓഫറും മേളയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെയാണ് പ്രവര്‍ത്തന സമയം. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.