DCBOOKS
Malayalam News Literature Website

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറണം

ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

അഗ്‌നിഷ്‌ക ഹോളണ്ട് /പോളീന സഡോവ്‌സ്‌ക്‌യ (അഭിമുഖം)

പോളണ്ടില്‍ ഇപ്പോള്‍ ഭരണത്തിലുള്ള ഗവര്‍മെന്റിനെ ഞാന്‍ പരസ്യമായി വിമര്‍ക്കാറുണ്ട്. അവര്‍ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തവയാണ്. അതില്‍ പ്രധാനമാണ് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയുടെ തകര്‍ച്ച. ഭരണകൂടം മാധ്യമങ്ങളെതങ്ങളുടെ പ്രചരണത്തിനുള്ള മാര്‍ഗ്ഗമാക്കി മാറ്റിക്കഴിഞ്ഞു. അവര്‍മ്യൂസിയങ്ങള്‍, തിയേറ്ററുകള്‍ പോലുള്ള സാംസ്‌ക്കാരിക കേന്ദ്രങ്ങളില്‍ ഇടപെട്ടു കൊണ്ട്, അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും, അവിടെ നിര്‍മ്മിക്കപ്പെടുന്ന സൃഷ്ടികള്‍ തങ്ങളുടെ പ്രചരണ ഉപാധികളാക്കി മാറ്റുകയും ചെയ്തു കൊണ്ടിരിക്കയുമാണ്.

സമകാലീന അന്താരാഷ്ട്ര ചലച്ചിത്ര സമൂഹം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം നേരിടുന്ന വിഷയങ്ങള്‍ എന്നിവയെപ്പറ്റി അഗ്‌നിഷ്‌ക ഹോളണ്ടുമായി പോളീന സഡോവ്‌സ്‌ക്‌യ സംസാരിക്കുന്നു.

പോളീന: താങ്കളുടെ ചിത്രങ്ങള്‍ മിക്കവയും രാഷ്ട്രീയ പ്രമേയങ്ങളാണല്ലോ അടിസ്ഥാനമാക്കുന്നത്. ഫെമിനിസം മുതല്‍ പരിസ്ഥിതിവരെയും രാഷ്ട്രീയം മുതല്‍ മതം വരെയുമുള്ള വിഷയങ്ങള്‍ അവ ആവിഷ്‌കരിക്കുന്നുണ്ട്. കലാപരമായ പ്രകാശനത്തില്‍, രാഷ്ട്രീയം അന്തര്‍ലീനമായി കിടക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍, കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടോ?

അഗ്‌നിഷ്‌ക: ചലച്ചിത്രകാരന്മാരും/ചലച്ചിത്രകാരികളും കലാപ്രവര്‍ത്തകരും നിര്‍ബന്ധമായും രാഷ്ട്രീയനിലപാടുകളുള്ളവരാവണമെന്ന് ഞാന്‍ കരുതുന്നില്ല. അത് സന്ദര്‍ഭങ്ങളേയും വ്യക്തികളുടെ മാനസിക അവസ്ഥകളേയും, അവര്‍ ലോകത്തെ നോക്കിക്കാണുന്ന രീതികളേയും ആശ്രയിച്ചാണിരിക്കുന്നത്. കലാപരമായ ആവിഷ്‌ക്കാരത്തില്‍ നിങ്ങള്‍ സ്വതന്ത്രരായിരിക്കണമെന്ന് മാത്രമേ പറയുവാനുള്ളൂ. അതിനര്‍ത്ഥം, നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്ട്രീയത്തെ അതില്‍ നിന്നൊഴിവാക്കാമെന്നാണ്.

എന്നാല്‍, വെറുമൊരു ചലച്ചിത്ര പ്രവര്‍ത്തകനോ പ്രവര്‍ത്തകയോ മാത്രമായി ഒരാള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് ലോകത്തുള്ളത്. ഒരു വ്യക്തിയെന്ന നിലയില്‍ നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുകയും അവയോട് കൃത്യമായി പ്രതികരിക്കുകയും ചെയ്യേണ്ട അവസരമാണിത്. തീര്‍ച്ചയായും, ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യണമെന്ന് ഞാനൊരിക്കലും പറയില്ല, കാരണം, അതോടെ ഞാനൊരു പ്രചാരകയായി മാറിപ്പോകും. വ്യക്തിപരമായി പറയുകയാണെങ്കില്‍, എനിക്ക് രാഷ്ട്രീയപ്രശ്‌നങ്ങളില്‍ താല്‍പ്പര്യമുണ്ട്. എന്നെസ്സം
ബന്ധിച്ചിടത്തോളം അവ വളരെ പ്രധാനപ്പെട്ടവയാണ്. ജനജീവിതത്തെ അവ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നെനിക്കറിയാം. അതുകൊണ്ടാണ് എന്റെ സിനിമകളില്‍ രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേങ്ങളായി തിരഞ്ഞെടുക്കുന്നത്.

? അമേരിക്കന്‍ സിനിമയും സാഹിത്യവുമായി ബന്ധപ്പെടുന്ന സമൂഹങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്. അവയ്ക്ക് ലോകസാംസ്‌കാരികരംഗത്ത് വളരെയധികം സ്വാധീനമുണ്ട്. വിദേശരാജ്യങ്ങളിലെ സെന്‍സര്‍ഷിപ്പിന്റെ കാര്യം പറയാന്‍ അവര്‍ക്കെന്ത് ഉത്തരവാദിത്വമാണുള്ളത്.? സ്വന്തം നാട്ടില്‍ സെന്‍സര്‍ഷിപ്പ് നേരിട്ടില്ലാത്ത സംവിധായകരും തിരക്കഥാകൃത്തുക്കളും അതുപോലുള്ളവരും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളണമെന്ന് താങ്കളെന്തു കൊണ്ടാണ് പറയുന്നത്?

സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും, സാധാരണക്കാരെ അപേക്ഷിച്ച് സമൂഹത്തോട് കൂടുതല്‍ കടപ്പാടുകളുണ്ട്, കാരണം, മറ്റെന്തെങ്കിലും ജോലി ചെയ്യുന്നവരെക്കാള്‍ അവര്‍ കാര്യങ്ങള്‍ സൂക്ഷ്മതയോടെ കാണുകയും വിശകലനം നടത്തുകയും ചെയ്യുന്നുണ്ട്. അവയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അവര്‍ കണ്ടെത്തുകയാണെങ്കില്‍ അവയോട് ശക്തമായ രീതിയില്‍ നമുക്ക് പ്രതികരിക്കേണ്ടതുണ്ട്. അതുകൊണ്ട്, പല തരത്തിലുള്ള സമഗ്രാധിപത്യങ്ങള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത്, ചലച്ചിത്രകാരും എഴുത്തുകാരും ശക്തമായ രീതിയിലുള്ള പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതാണ്. നമ്മളെഇവയൊന്നും ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട്, സുഖകരമായ നമ്മുടെ സ്‌പെയ്‌സില്‍ വെറുതെയിരിക്കേണ്ട സമയമല്ല ഇത്. വളരെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കാര്യങ്ങള്‍ അപഗ്രഥിച്ച ശേഷം, മനുഷ്യാവകാശങ്ങളും കലാപരമായ സ്വാതന്ത്ര്യവും ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധന നടത്തി
പ്രതികരിക്കേണ്ട അവസ്ഥ ഇന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, നമുക്ക് അതിനുള്ള കഴിവുണ്ട്, നാം പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുകളുണ്ട്. ഈ ശബ്ദവും അവയ്ക്ക് കാതോര്‍ക്കുന്ന ശ്രോതാക്കളും, നമ്മെ ഉത്തരവാദിത്വമുള്ളവരാക്കുന്നുണ്ട്. ഈ കടമ നമുക്കൊരിക്കലും അവഗണിക്കാവുന്നതല്ല. ഉദാഹരണമായി, തടങ്കലില്‍ കഴിയുന്ന
സംവിധായകരെ നോക്കു, റഷ്യയിലെ ഛഹലഴ ടലിെേീ്, തുര്‍ക്കിയിലെ രണ്ടു ഡോക്യുമെന്ററി സംവിധായകര്‍. ഇവരൊക്കെ സിനിമ നിര്‍മ്മിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ പോകുന്നവരാണ്’. സിനിമ നിരോധിക്കുന്നതിന് പുറമെ, അവര്‍ സംവിധായകരെ ജയിലിലിടുകയും ചെയ്യുന്നുണ്ട്. ഈ സംവിധായകരെനാം പിന്തുണച്ചേ പറ്റു. ഇല്ലെങ്കില്‍, കടമകള്‍ നിര്‍വ്വഹിക്കാത്ത, വെറും സ്വാര്‍ത്ഥരാണെന്ന് നാമെന്ന് ലോകം പറയും.

പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

 

 

Comments are closed.