DCBOOKS
Malayalam News Literature Website

പത്തൊൻപതാം നൂറ്റാണ്ട് : ഭ്രാന്ത കേരളത്തിന്റെ ചരിത്രം

ജനപ്രീതി നേടിയെടുത്ത വിനയന്റെ മികച്ച “ചലച്ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് “. ആരും അറിയാതെ പോയ വീരനായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവതമാണ് സിനിമ കാട്ടുന്നത്. ഒട്ടും താരപരിവേഷമില്ലാത്ത നായകനെ കൊണ്ട് അതീവ ഗംഭീരമായ സിനിമ എടുക്കാനായി വിനയന് കഴിഞ്ഞു. തന്റെ മനസ്സിലെ സിനിമ എന്ന ആശയത്തെ എങ്ങനെയെങ്കിലും ചെയ്തെടുക്കാൻ പ്രശസ്ത സിനിമതാരത്തെ പോലും ആശ്രയിക്കാതെയാണ് അദ്ദേഹം സിനിമ നിർമ്മിച്ചത്. 2005-ൽ ആഗ്രഹം തോന്നിയ ഈ സിനിമ പൂവണിയാൻ വിനയൻ 2021 ആകേണ്ടി വന്നു. ധാരാളം വെല്ലുവിളികൾ അദ്ദേഹം ഇതിനുവേണ്ടി സഹിച്ചു . ആരും അറിയാതെ പോയ മനുഷ്യൻ ഒറ്റ സിനിമ കൊണ്ട് പ്രശസ്തനാവാൻ ഈ സിനിമ കൊണ്ട് കഴിഞ്ഞു. എങ്ങനെയാണ് ബ്രാഹ്മണർ അന്നത്തെ സമൂഹത്തിനെ കണ്ടതെന്നും ചിത്രം കാണിച്ചു തരുന്നു. തന്റെ സിനിമ കൊണ്ട് വേലായുധ പണിക്കർക്ക് രക്തസാക്ഷിത്വദിനം ആചരിക്കാനും അതിൽ പങ്കാളി ആകാനും ഈ സിനിമ കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു.

Comments are closed.