DCBOOKS
Malayalam News Literature Website

‘പാര്‍ത്ഥിപന്‍ കനവ്’ ഒരു ചരിത്ര നോവല്‍

എസ്. വൈയാപുരിപ്പിള്ള

കല്‍ക്കിയെ ഒരു നോവലിസ്റ്റ് എന്നതിനെക്കാള്‍ ഇതിഹാസകാരന്‍ എന്നുവിളിക്കാനാണ് എനിക്കിഷ്ടം. ഏതാണ്ട് മൂന്നുപതിറ്റാണ്ടു നീണ്ട തന്റെ എഴുത്തുജീവിതത്തില്‍ പത്തുപതിനാലു നോവലുകളും ഒട്ടേറെ ചെറുകഥകളും അദ്ദേഹമെഴുതി. നശ്വരതയുടെ അടയാളമായിട്ടാണ് പുരാണങ്ങളിലെ കല്‍ക്കി അറിയപ്പെടുന്നത്. എന്നാല്‍ സാഹിത്യത്തിലെ കല്‍ക്കി അനശ്വരനാണ്. എണ്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ഒരു കൃതി ആവേശപൂര്‍വ്വം വായിക്കാന്‍ സാധിക്കുന്നു എന്നതുതന്നെയാണ് ഈ രചനയുടെ മഹത്ത്വം.

പാര്‍ത്ഥിപന്‍ കനവ് ഒരു ചരിത്ര നോവലാണ്. ഏതാണ്ട് 1300-ലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കാഞ്ചി തലസ്ഥാനമാക്കി Textഭരണം നടത്തിയിരുന്ന ചക്രവര്‍ത്തിയായിരുന്നു നരസിംഹവര്‍മ്മന്‍ . ഇന്ന് ലോകപ്രസിദ്ധി നേടിയ മഹാബലിപുരത്തെ ശില്പനിര്‍മ്മിതികള്‍ പൂര്‍ത്തിയാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. നരസിംഹവര്‍മ്മനും അദ്ദേഹത്തോടൊപ്പം ഈ നോവലില്‍ കടന്നുവരുന്ന ഭൂരിഭാഗം കഥാപാത്രങ്ങളും ചരിത്രത്തിന്റെ ഭാഗമായവരാണ്. ഇവരെക്കൂടാതെ കല്‍ക്കിയുടെ ഭാവനയില്‍ വിരിഞ്ഞ ഒട്ടനവധി കഥാപാത്രങ്ങളും ഈ നോവലിന്റെ ഗതിയെ സുഗമമാക്കുന്നുണ്ട്.

അക്കാലത്ത് ദക്ഷിണ ഭാരതത്തില്‍ നിലനിന്നിരുന്ന മതങ്ങളെക്കുറിച്ചും രാഷ്ട്രീയ പശ്ചാത്തലങ്ങളെക്കുറിച്ചും ഒരേകദേശ ധാരണ ഈ നോവലിലൂടെ കല്‍ക്കി നമുക്കു നല്‍കുന്നുണ്ട്. ധീരതയും ദേശസ്‌നേഹവും പ്രണയവും പകയുമൊക്കെ സമന്വയിപ്പിച്ച് കല്‍ക്കി സൃഷ്ടിച്ച ഒരു മികച്ച സാഹിത്യസൃഷ്ടിയാണ് പാര്‍ത്ഥിപന്‍ കനവ്.

സംഘകാലത്തെ പേരും പെരുമയുമൊക്കെ നഷ്ടപ്പെട്ട് വെറുമൊരു സാമന്തരാജ്യമായിText മറിയ ചോഴനാട്. അതിന്റെ, നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കണമെന്നും ഭാരതഭൂമിയിലെങ്ങും ചോഴന്റെ പുലിക്കൊടി പാറിപ്പറക്കണമെന്നും കിനാവു കാണുന്ന പാര്‍ത്ഥിപ ചോഴന്‍. Textഅദ്ദേഹം തന്റെ സ്വപ്നങ്ങൾ ചുവര്‍ച്ചിത്രങ്ങളായി വരച്ച് ആരുമറിയാതെ സൂക്ഷിക്കുന്നു. തന്റെ മകന്‍ വിക്രമന്‍ കൗമാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ആ സ്വപ്‌നലോകം മകനു കാട്ടിക്കൊടുക്കുന്നു. എനിക്കു സഫലമാക്കാന്‍ സാധിക്കാതെപോയ സ്വപ്നം നീ സാക്ഷാത്കരിക്കണം എന്ന് അദ്ദേഹം മകനോട് ആവശ്യപ്പെടുന്നു. പിന്നീട് പല്ലവരുമായുള്ള യുദ്ധത്തില്‍ അദ്ദേഹം വീരമരണം വരിക്കുന്നു.

പാര്‍ത്ഥിപരാജാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ മകനായ വിക്രമന് സാധിക്കുമോ..? ചതിയുടെയും പകയുടെയും വലക്കണ്ണികള്‍ ഭേദിച്ച് അയാള്‍ക്ക് വിജയം നേടാനാവുമോ? ഈ കഥയാണ് അതിമനോഹരമായി കല്‍ക്കി ഇതില്‍ അവതരിപ്പിക്കുന്നത്. നമ്മുടെ തമിഴ് ഭാഷയില്‍ നോവല്‍ എന്ന സാഹിത്യ ശാഖതന്നെ പ്രചാരത്തിലെത്തിയിട്ട് അധികകാലമായിട്ടില്ല. അതിലും ചരിത്രനോവലുകള്‍ ഈയിടെയാണ് നാം പരിചയപ്പെട്ടു തുടങ്ങുന്നത്.

ഈ നോവലിനെ നമുക്ക് രണ്ടു രീതിയില്‍ സമീപിക്കാം. ഒന്ന് സാധാരണ മനുഷ്യജീവിതത്തിലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്നത്. മറ്റൊന്ന് അസാധാരണമായ വ്യക്തിജീവിതങ്ങളെ ചിത്രീകരിക്കുന്നത്.

കല്‍ക്കിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

Comments are closed.