DCBOOKS
Malayalam News Literature Website

‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍; പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു

കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 14 ശിശുദിനത്തില്‍ ഡി സി ബുക്‌സ് പുറത്തിറക്കുന്നു ‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍. ഓരോ നാട്ടിലും ആ നാടിന്റെ സംസ്‌കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭവുമായ ലോകത്തെ കുട്ടികള്‍ക്കായി അവതരിപ്പിക്കുന്ന 12 പുസ്തകങ്ങളടങ്ങുന്ന പണ്ട് പണ്ടൊരു രാജ്യത്ത് ഇപ്പോള്‍ പ്രിയ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രീബുക്കിങ് ചെയ്യാവുന്നതാണ്.

വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു തലമുറയുടെ മുഴുവന്‍ വായനാശീലത്തെ രൂപപ്പെടുത്തിയ ഡി സി ബുക്‌സിന്റെ പുതിയ ഉദ്യമം.

കുട്ടികളെ വായനയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തില്‍ ഡി സി ബുക്‌സിനൊപ്പം നിങ്ങളും പങ്കാളിയാകൂ.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.