DCBOOKS
Malayalam News Literature Website
Rush Hour 2

പത്മരാജന്‍ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്

തിരുവനന്തപുരം: 2018-ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം കഥാകൃത്ത് ഇ.സന്തോഷ് കുമാറിന്. അദ്ദേഹത്തിന്റെ നാരകങ്ങളുടെ ഉപമ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി ബുക്‌സാണ് നാരകങ്ങളുടെ ഉപമ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മികച്ച ചലച്ചിത്രത്തിനുള്ള പത്മരാജന്‍ പുരസ്‌കാരം സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ്. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനുമായാണ് ഈ അവാര്‍ഡ് സമ്മാനിക്കുന്നത്. സംവിധായകന് ഇരുപതിനായിരം രൂപയും തിരക്കഥാകൃത്തുക്കളായ മുഹ്‌സിന്‍ പരാരി, സക്കറിയ എന്നിവര്‍ക്ക് പതിനായിരം രൂപയും അവാര്‍ഡ് തുകയായി ലഭിക്കും. മെയ് 25ന് തിരുവനന്തപുരത്ത് വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. നടന്മാരായ മധു, ഇന്ദ്രന്‍സ് എന്നിവരെ ചടങ്ങില്‍ ആദരിക്കുന്നുണ്ട്.

Comments are closed.