DCBOOKS
Malayalam News Literature Website

രാകേഷ് ജുൻജുൻവാല, കുമാർ മം​ഗലം ബിർള, സുധാ മൂർത്തി എന്നിവർക്ക് പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു

ഇന്ത്യയിലെ നിക്ഷേപ ഗുരു രാകേഷ് ജുൻജുൻവാലയ്ക്ക് മരണാനന്തര ബഹുമതിയായി പദ്മ ശ്രീ. രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയാണിത്. ‘ട്രേഡ് ആൻഡ് ഇൻഡസ്ട്രി’ വിഭാഗത്തിൽ നൽകിയ സംഭാവന പരിഗണിച്ചാണ് ബഹുമതി. ഇത്തവണ ആകെ 91 വ്യക്തികൾക്കാണ് പദ്മശ്രീ അവാർഡുകൾ ലഭിച്ചത്.

ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള, ഇൻഫോസിസ് സ്ഥാപപകൻ നാരായണ മൂർത്തിയുടെ പത്നിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി എന്നിവരുൾപ്പെടെ 9 പേർക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണിത്. ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലാണ് കുമാർ മഗലം ബിർളയ്ക്ക് അവാർഡ് ലഭിച്ചത്. സോഷ്യൽ വർക്ക് വിഭാഗത്തിലാണ് സുധാമൂർത്തിക്ക് ബഹുമതി.
ഇത്തവണ 106 പദ്മ അവാർഡുകൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതിയാണ് പദ്മ അവാർഡുകൾ. വിവിധ രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകുന്നവരെയാണ് ബഹുമതികൾക്കായി പരിഗണിക്കുക. കല, സാഹിത്യം, വ്യാപാരം, വിദ്യാഭ്യാസം, വ്യവസായം, കായികം, ആരോഗ്യം, സാമൂഹിക പ്രവർത്തനം, ശാസ്ത്രവും എൻജിനീയറിങ്ങും, പൊതു പ്രവർത്തനം, സിവിൽ സർവീസ് എന്നീ മേഖലകളിലാണ് അവാർഡുകൾ നൽകുന്നത്. പദ്മ വിഭൂഷൺ, പദ്മ ഭൂഷൺ, പദ്മ ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പദ്മ അവാർഡുകൾ നൽകുന്നത്.

Comments are closed.