DCBOOKS
Malayalam News Literature Website

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ ; പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ പ്രിയ വായനക്കാര്‍ക്ക്  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടിയ കോപ്പികള്‍ ലഭ്യമാകും. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുകയാണ്
നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.

പുറത്തു നിന്നും ഒരാൾ നോക്കിക്കാണുന്നതിനേക്കാൾ സങ്കീർണമാണ് റയിൽവേയിലെ ജീവിതമെന്നും, ആ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് വരുന്ന ആളുകളെക്കുറിച്ചുള്ള നോവലാണ് ‘പച്ച മഞ്ഞ ചുവപ്പ്’ എന്നും ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ‘നവചിന്തയുടെ വാതിലുകള്‍ ‘ എന്ന പ്രഭാഷണ പരമ്പരയില്‍ ടി ഡി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

പുസ്തകം  പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.