DCBOOKS
Malayalam News Literature Website

എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്‌. അടിയാള ജീവിതത്തെ എഴുത്തിലാവാഹിച്ച സാഹിത്യകാരിയാണ് പി വത്സലയെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ആലങ്കോട് ലീലാകൃഷ്ണന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സമിതി അംഗങ്ങളാണ്.

മലയാള ചെറുകഥാസാഹിത്യത്തില്‍ ശക്തമായ പരിസ്ഥിതിദര്‍ശനം മുന്നോട്ടുവെച്ച എഴുത്തുകാരില്‍ പ്രമുഖയാണ് പി.വത്സല. കഥാരചനയില്‍ വേറിട്ടപാത പിന്തുടര്‍ന്ന വത്സലയുടെ കഥകള്‍ മണ്ണിന്റെ മണമുള്ളതായിരുന്നു. സമൂഹത്തില്‍നിന്നും നേരിട്ട് കടന്നുവരുന്ന കഥാപാത്രങ്ങള്‍, അവരുടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ എന്നിവ പി.വത്സലയുടെ കഥകളില്‍ നിറഞ്ഞുനിന്നു.

 പി വത്സലയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.