DCBOOKS
Malayalam News Literature Website

‘മധുരം ഗായതി’ ഒ.വി വിജയന്റെ ജന്‍മദിനാഘോഷ പരിപാടികള്‍ തസ്രാക്കില്‍

നോവലിസ്റ്റ്, കഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണ്‍മറഞ്ഞ ഒ.വി വിജയന്റെ എണ്‍പത്തിയൊന്‍പതാം ജന്മദിനം ഒ.വി വിജയന്‍ സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു. ജൂലൈ ഒന്ന്, രണ്ട് തീയതികളിലായി പാലക്കാട്ടെ തസ്രാക്കിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

ഒ.വി വിജയന്‍ സ്മൃതി, ഉദ്ഘാടനസമാപന സമ്മേളനങ്ങള്‍, തസ്രാക്ക് കഥയുല്‍സവം (കേരളത്തിലെ തെരഞ്ഞെടുത്ത യുവ കഥാകാരന്‍മാര്‍ക്ക് വേണ്ടിയുള്ള ശില്പശാല), പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം, കലാപരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ രചനകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത നാല്പത് എഴുത്തുകാരാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കഥയുല്‍സവത്തിന്റെ മറ്റൊരാകര്‍ഷണം.

കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ ബാലന്‍, എം.ബി രാജേഷ് എം.പി, എം.എല്‍എമാരായ പി.ഉണ്ണി കെ.കൃഷ്ണന്‍കുട്ടി, കെ.വി വിജയദാസ്, കെ.ഡി.പ്രസേനന്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, എഴുത്തുകാരായ സക്കറിയ, ബെന്യാമിന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, പ്രഭാ വര്‍മ്മ, ഡോ.കെ.എസ് രവികുമാര്‍,മുണ്ടൂര്‍ സേതുമാധവന്‍, ആഷാ മേനോന്‍, ടി.ഡി.രാമകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, ബി.എം. സുഹ്‌റ, ഒ.വി. ഉഷ, ആനന്ദി രാമചന്ദ്രന്‍, ബി.മുരളി, രാഹുല്‍ രാധാകൃഷ്ണന്‍, മൈന ഉമൈബാന്‍, സുനിത ടി.വി, എന്‍.രാധാകൃഷ്ണന്‍ നായര്‍, ടി.കെ. ശങ്കരനാരായണന്‍, പിഎ വാസുദേവന്‍, പ്രൊഫ.സിപി ചിത്രഭാനു, രഘുനാഥന്‍ പറളി, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, പി.കണ്ണന്‍കുട്ടി, കെ.പി രമേഷ്, ഡോ. സി.ഗണേഷ്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, എം.പി പവിത്ര,മഹേന്ദര്‍,സുനിത ഗണേഷ്, ഡോ.പിആര്‍ ജയശീലന്‍, എം.ശിവകുമാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Comments are closed.