DCBOOKS
Malayalam News Literature Website

ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

എന്റെ പള്ളിക്കൂടക്കാലം’ എന്ന പ്രമേയത്തിൽ ഡി.സി ബുക്സ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഞാൻ രാകേഷ് കെ (അഭിത്ത് ബാബുരാജ്, പ്രണവ് ജയപ്രകാശ്), ഡേയ്‌സ് ഓഫ് ഹെവൻ ( ബിബിൻ), കളേഴ്‌സ് ഓഫ് ഡ്രീംസ്  (കിരൺ കാമ്പ്രത്ത്) എന്നിവ പതിനായിരം രൂപയുടെ സമ്മാനത്തിന് അർഹരായി. അയ്യായിരം രൂപയുടെ പ്രോത്സാഹനസമ്മാനത്തിന് മെമ്മറീസ് (പ്രജിത് പ്രസന്നൻ), സ്‌നേഹം (ജോസഫ് വിൽസൺ) എന്നി ഷോർട്ട് ഫിലിമുകൾ അർഹമായി.

പോയ്മറഞ്ഞ പള്ളിക്കൂടക്കാലം, അധ്യാപകസ്മരണകൾ, സൗഹൃദം തുടങ്ങി സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിച്ചത്. വിഷയത്തെ മികച്ച രീതിയിൽ ആവിഷ്‌കരിക്കാൻ ശ്രമിച്ചവയാണ് സമ്മാനാർഹമായ ഷോർട്ട് ഫിലിമുകളെന്ന് ജൂറി വിലയിരുത്തി.

 

Comments are closed.