DCBOOKS
Malayalam News Literature Website

ഒരു രാജശില്പിയുടെ അപ്രെന്റിസ്

സോണിയ റഫീക്ക്

ലോകമെമ്പാടും വായിക്കപ്പെടുന്ന ടര്‍ക്കിഷ് നോവലിസ്റ്റാണ് എലിഫ് ഷഫാക്ക്. 12 നോവലുകള്‍ ഉള്‍പ്പെടെ 19 പുസ്തകങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അവരുടെ പ്രശസ്തമായ നോവലുകളില്‍ ഒന്നാണ് ദ ആര്‍ക്കിടെക്റ്റ്‌സ് അപ്രെന്റിസ്.

കല്പനയുടെയും ചരിത്രത്തിന്റെയും മനോഹരമായ ഇഴചേരലാണ് എലിഫ് ഷഫാക്കിന്റെ നോവല്‍ ദി ആര്‍ക്കിടെക്റ്റ്‌സ് അപ്രെന്റിസ്. ആദ്യ അദ്ധ്യായം മുതല്‍ പതിനാറാം നൂറ്റാണ്ടിലെ ഇസ്താംബുള്‍ ഒരു
മാന്ത്രികപ്പെട്ടിപോലെ നമുക്ക് മുന്നില്‍ തുറക്കപ്പെടുന്നു, തുടര്‍ന്ന് അതിനുള്ളിലെ രഹസ്യ അറകള്‍ ഓരോന്നായി മെല്ലെ മെല്ലെ അനാവൃതമായിക്കൊണ്ടിരിക്കുന്നു, ഒരു ചെപ്പടിവിദ്യയിലെന്ന പോലെ നാം മറ്റൊരു ലോകത്തിന്റെ, മറ്റൊരു കാലത്തിന്റെ മാസ്മരികതയിലേക്ക് തെന്നിവീഴുന്നു.

ഇസ്താംബുള്‍ കണ്ട ഏറ്റവും പ്രഗല്ഭനായ വാസ്തുശില്പി മിമാര്‍ സിനാന്‍ അന്‍പത് വര്‍ഷക്കാലം കൊണ്ട് മൂന്നു സുല്‍ത്താന്മാര്‍ക്കു വേണ്ടി നിര്‍മ്മിച്ച ശ്രേഷ്ഠമായ വാസ്തുശില്പ വിസ്മയങ്ങള്‍ ആണ് ആ നഗരത്തിന്റെ പ്രൗഢി ഇന്നും
നിലനിര്‍ത്തുന്നത്. ജഹാന്‍ എന്ന പന്ത്രണ്ടു വയസുകാരനിലൂടെ ഇന്ത്യയില്‍നിന്നും തുടങ്ങുന്ന കഥയില്‍ മുഗള്‍ സുല്‍ത്താന്മാരും തുര്‍ക്കി രാജവംശവും ജൂതന്മാരും അറബികളുമൊക്കെ കടന്നുവരുന്നുണ്ട്. എന്നാല്‍ നോവലിലെ Textപ്രധാന കഥാപാത്രം ഇവരാരുമല്ല, ചോട്ട എന്ന് പേരുള്ള ഒരു വെളുത്ത ആനയാണ് കഥയെ രാജപ്രൗഢിയോടെ മുന്നോട്ടു നയിക്കുന്നത്. മുഗള്‍ സുല്‍ത്താനായ ഷാഹ്, തുര്‍ക്കിയിലെ സുല്‍ത്താന്‍ സുലൈമാന് നല്‍കിയ സമ്മാനമായ ഈ ആനക്കുട്ടി ജഹാന്‍ എന്ന ബാലന്റെ ഇഷ്ടതോഴനായിരുന്നു. ചോട്ടയെ പിരിയാനുള്ള സങ്കടത്താല്‍ ജഹാന്‍ ആ ചരക്കുകപ്പലില്‍ നുഴഞ്ഞുകയറി തുര്‍ക്കിയിലേക്കുള്ള കടല്‍യാത്രയില്‍ ചോട്ടയ്‌ക്കൊപ്പം കൂടുന്നു. തുടര്‍ന്നുള്ള അവന്റെ ഇസ്താംബുള്‍ ജീവിതത്തിലെ എല്ലാ സംഭവങ്ങള്‍ക്കും ഉത്‌പ്രേരകമായി മാറുകയാണ് ഈ വെള്ളാന. സിനാനുമായുള്ള ജഹാന്റെ കൂട്ടുകെട്ടിലും യുവറാണി മിഹ്‌റിമായുമായുള്ള പ്രണയത്തിലും പ്രധാന കണ്ണിയായി ഇടംപിടിക്കുന്നത് ചോട്ടതന്നെയാണ്.

എണ്‍പതാം വയസ്സില്‍ മരണപ്പെടും വരെ ഇസ്താംബുള്‍ നഗരത്തെ അനശ്വരമാക്കും വിധം ഉജ്ജ്വലമായ പള്ളികളും കൊട്ടാരങ്ങളും സ്മാരകശിലകളും പണിത ചരിത്രപുരുഷനായ സിനാന്റെ അക്ഷീണ പരിശ്രമങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഒന്നുകൂടിയാണ് ഈ പുസ്തകം. 500പേജോളമുള്ള ഒരു നോവല്‍ പരിഭാഷയ്ക്കായി എടുക്കുമ്പോള്‍, ഏറെ അദ്ധ്വാനം ആവശ്യമായ ഉദ്യമമായി തോന്നിയെങ്കിലും സിനാനും തന്റെ
ശിഷ്യനുംകൂടി ഒരു ഇഷ്ടികയ്ക്ക് മുകളില്‍ മറ്റൊന്നുവച്ച് മനോഹര സൗധങ്ങള്‍ പടുത്തുയര്‍ത്തുന്നതുപോലൊരു നിര്‍മ്മാണപ്രക്രിയയിലാണ് ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന്‌ ക്രമേണ തിരിച്ചറിയുകയായിരുന്നു.

നോവലിന്റെ തലക്കെട്ട് കൃത്യമായി പരിഭാഷപ്പെടുത്തിയാല്‍ ‘വാസ്തുശില്പിയുടെ ശിഷ്യന്‍’ എന്നാവാം വരിക. എന്നാല്‍ സിനാന്‍ എന്ന മഹാകലാകാരന്‍ സ്വയമൊരു ബിംബമാണ്, കരുണയുടെയും പ്രാഗല്ഭ്യത്തിന്റെയും കലയുടെയും സൗന്ദര്യം ആവാഹിച്ചൊരു ബിംബം. അങ്ങനെയുള്ള ആ ഒട്ടോമന്‍ വിദഗ്ധനെ എല്ലാ സ്വാതന്ത്ര്യത്തോടുംകൂടി ‘ശില്പി’ എന്നുതന്നെ ഞാന്‍ വിളിക്കുന്നു.

വാമൊഴിയായുള്ള കഥകളുടെ കെട്ടിലും മട്ടിലും രചിക്കപ്പെട്ട എലിഫ് ഷഫാക്കിന്റെ ഈ നോവല്‍ വായനക്കാരെ ദേശ ഭാഷാ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അതീതമായൊരു വിശാല ലോകത്തേക്ക് ഉണര്‍ത്തുന്നു. നോവ നൊബേല്‍ പ്രൈസ് നേടിയ എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക്കിന്റെ പുസ്തകങ്ങള്‍ ലില്‍ സിനാന്റെ ശിഷ്യനായ ജഹാന്‍
പറയുന്നു, “no one told us that love was the hardest craft to master.” അതെ, ഈ നോവല്‍ ആ മഹാശില്പിയുടെ ശിഷ്യന്റെ പ്രണയത്തകര്‍ച്ചയുടെയുംകൂടി ആഖ്യായികയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

സോണിയ റഫീക്കിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.