DCBOOKS
Malayalam News Literature Website

‘ഒരു ജന്മം’ എം വി ആറിന്റെ ആത്മകഥ; പ്രീ ബുക്കിങ് തുടരുന്നു

കേരള രാഷ്ട്രീയത്തിൽ ഇതിഹാസമായി മാറിയ എം.വി.രാഘവന്റെ ആത്മകഥയാണ് ‘ഒരു ജന്മം’. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്.

ജനങ്ങളിലേക്കും അണികളിലേക്കും ആവേശമായി പടർന്നേറിയ കർമ്മനിരതനായ ജനകീയനായകന്റെ സമരോത്സുകമായ ജീവിതകഥ നമുക്കു ഇതിലൂടെ ലഭിക്കുന്നു. പാർട്ടിയുടെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സമരം നയിക്കുകയും കാലോചിതമായ നയരൂപീകരണങ്ങൾക്കായി രേഖ അവതരിപ്പിക്കുകയും ചെയ്തതിനാൽ പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കപ്പെട്ടപ്പോഴും, തളരാതെ കേരളരാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായി നിലകൊണ്ട ധീരനായ ഒരു പോരാളിയെ അടുത്തറിയാന്‍ ഈ പുസ്തകം വായനക്കാരെ സഹായിക്കും.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.