DCBOOKS
Malayalam News Literature Website

ഒരേ കടലിലെ കപ്പലിലൂടെ ഒരു മനോഹര യാത്ര

സുഭാഷ് ഒട്ടുംപുറത്തിന്റെ ‘ഒരേ കടലിലെ കപ്പലുകള്‍’ എന്ന പുസ്തകത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം

സുഭാഷ് ഒട്ടുംപുറത്തിൻ്റെ കഥകൾ കടലിലെ മനോഹര തിരകൾ പോലെയാണ് ഹൃദയത്തിലേക്ക് അടിച്ചു കയറുന്നത്. ഒരേ കടലിലെ കപ്പലിലെ കപ്പിത്താൻ സുഭാഷ് മനോഹര യാത്രയാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്.

എഴുതി തെളിഞ്ഞ യുവ കഥാകാരന്മാരിൽ ശ്രദ്ധേയനാണ് സുഭാഷ് ഒട്ടും പുറം ഒരേ കടലിൻ്റ കപ്പലുകൾ എന്ന കഥ മാത്രം മതി അതു തെളിയിക്കാൻ. തുടക്കക്കാരിൽ നിന്ന് നമ്മൾ Textപ്രതീക്ഷിക്കുന്നതിലും ഉയരത്തിൽ നിൽക്കുന്നു ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒരേ കടലിൻ്റ കപ്പലുകൾ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും എന്ന് മലയാളത്തിൻ്റെ സ്വന്തം ആധുനീക സാഹിത്യകാരന്മാരിൽ പ്രധാനി എം മുകുന്ദൻ വായനക്കാരോട് പറയുന്നു.
വായനയോ എഴുത്തുമായോ വലിയ ഒരു ബന്ധവുമില്ലാത്ത സുഭാഷിൻ്റെ ജീവിതത്തിൽ ഒരെഴുത്തുകാരനായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരയ രണ്ടു വ്യക്തികളായ അമ്മമ്മ, തോലിൽ സുരേഷ് എന്നു വിളിയ്ക്കുന്ന ബാബുവേട്ടൻ ആണ് എന്ന് പറഞ്ഞു കൊണ്ട് ഇവിടെ ജീവിച്ച് മണ്ണടിഞ്ഞ എല്ലാ ജീവജാലങ്ങൾക്കും മുന്നിൽ സമർപ്പിച്ചു കൊണ്ട് പതിനൊന്നു കഥകളുടെ സമാഹാരത്തിലേയ്ക്ക് വായനക്കാരെ ക്ഷണിയ്ക്കുന്നത്.

ഓരോ കഥയിലും നിശബ്ദമായൊരു കടൽ മുഴക്കം കേട്ടു കൊണ്ട് താളുകൾ മറിക്കുമ്പോൾ ചുറ്റുപാടുകളെ അടയാളപ്പെടുത്തുന്നു കഥകൾ. സുഭാഷ് വായനക്കാർക്ക് നേരെ എറിഞ്ഞ ചൂണ്ടകളിലൂടെ ഹൃദയം തകർത്തൊരു എഴുത്ത് എന്ന് പറയാതെ പറഞ്ഞു പോകും. ആർജ്ജവമുള്ള ഭാഷയിലൂടെ ജീവിതത്തിൻ്റെ സത്യസന്ധമായ മുഖം പ്രദർശിപ്പിക്കുന്നു ഓരോ കഥയിലും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.