DCBOOKS
Malayalam News Literature Website
Rush Hour 2

പ്രതിരോധങ്ങളുടെ പാട്ടുകാര്‍ കെഎല്‍എഫ് വേദിയിലും

പ്രതിരോധങ്ങളുടെ പാട്ടുകള്‍കൊണ്ട് ജനഹൃദയത്തിലിടം നേടിയ ഊരാളി ബാന്റ് സാഹിത്യോത്സവവേദിയില്‍ പാട്ടും ആട്ടവുംകൊണ്ട് നിറസാന്നിദ്ധ്യമാകും. കേരളത്തിലെ ആയിരക്കണക്കിന് സാഹിത്യസ്‌നേഹികളും കലാപ്രേമികളും ഒത്തുചേരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലേക്കാണ് ഇവര്‍ കൊട്ടും പാട്ടും ആരവുമായെത്തുന്നത്. ഫെബ്രുവരി 8,9,10,11 തീയതികളിലായി കോഴിക്കോട് കടപ്പുറത്താണ് സാഹിത്യകലാ കേരളം കാത്തിരിക്കുന്ന സാഹിത്യോത്സവം.

പ്രതിരോധങ്ങളുടെ പാട്ടുകള്‍ കൊണ്ട് ജനകീയ സമരയിടങ്ങളില്‍ സജീവ സാന്നിധ്യമാണ് ഊരാളി ബാന്റ്. പരിസ്ഥിതി, സാമൂഹിക നീതി വിഷയങ്ങളില്‍ സാംസ്‌ക്കാരിക പ്രതിരോധം തീര്‍ക്കുന്ന ഇവര്‍ സാഹിത്യകലോത്സവത്തിന്റെ താളമായിമാറും.

Read More….

Comments are closed.