DCBOOKS
Malayalam News Literature Website

ആദ്യരാത്രിയിലെ അത്താഴം ഒരാള്‍ക്ക് ഒടുക്കത്തെ അത്താഴമായി!

Agatha Christie
Agatha Christie

അതിഥികളായി അവര്‍ പത്തുപേര്‍. ഒരു വിജനദ്വീപിലെ മണിമന്ദിരത്തില്‍ അകപ്പെട്ടവര്‍. അവരെ സ്വീകരിച്ചത് ദുര്‍മരണം എന്ന ആതിഥേയനായിരുന്നു. ആദ്യരാത്രിയിലെ അത്താഴം ഒരാള്‍ക്ക് ഒടുക്കത്തെ അത്താഴമായി. രണ്ടാമത്തെ ആളിന് ഉണരാത്ത നിദ്ര, മൂന്നാമന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. അതോടെ കൊലപാതകി തങ്ങളില്‍ ഒരാളാണെന്ന് ശേഷിച്ചവര്‍ ഉറപ്പാക്കി. രക്ഷപെടാന്‍ അവര്‍ പഴുതുകള്‍ തേടി. പക്ഷേ ഓരോരുത്തരായി ചത്തൊടുങ്ങിക്കൊണ്ടിരുന്നു. ആരാണ് കൊലയാളി?

മിസ് മാര്‍പ്പിളും ഹെര്‍ക്യൂള്‍ പൊയ്‌റോട്ടും അഗതാക്രിസ്റ്റിയോടൊപ്പം നമ്മുടെ വായനാലോകത്തേക്ക് കടന്നുവന്നത് പുതുമകളുടെ വസന്തകാലവുമായിട്ടായിരു ന്നു. കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ നിരവധി കേസുകള്‍ അവര്‍ നമ്മളുടെ മുന്‍പില്‍ അവതരിപ്പിച്ചു, ഒടുവില്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് അവയെല്ലാം പരിഹരിച്ചു. ആവര്‍ത്തനത്തിന്റെ വിരസതയില്ലാത്ത ആ കഥകള്‍ ലോകമെ മ്പാടും ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും വായിക്കുന്നു. ലോകകുറ്റാന്വേഷണസാഹിത്യചരിത്രത്തില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ അനുഗൃഹീത എഴുത്തുകാരിയുടെ ‘ഒടുവില്‍ ആരും അവശേഷിച്ചില്ല ‘ എന്ന നോവലും വായനക്കാരുടെ പ്രതീക്ഷ തെറ്റിക്കാത്തതായിരുന്നു. നിഗൂഢമായ ഭൂതകാലമുള്ള പത്തു പേര്‍ ഒരു ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. ഇവരെല്ലാം തന്നെ തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വിധം കൊലപാതകങ്ങള്‍ ചെയ്തവരാണ്. ഈ സാഹചര്യത്തില്‍ നിന്നുമാണ് നോവലും കേസന്വേഷണവും വികസിക്കുന്നത്.

വിശ്വകുറ്റാന്വേഷണ സാഹിത്യത്തിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിയുടെ നോവലിന് മലയാള നോവലിസ്റ്റ് ജോസഫ് മറ്റത്തിന്റെ വിവര്‍ത്തനം.

അഗതാ ക്രിസ്റ്റിയുടെ ‘ഒടുവില്‍ ആരും അവശേഷിച്ചില്ല’ എന്ന നോവല്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.