DCBOOKS
Malayalam News Literature Website

ഒ എൻ വി ജയന്തി ദിനാഘോഷം ഇന്ന്

സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ എന്‍ വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 5.45-ന് പാളയം ബിഷപ്പ് പെരേര ഹാളിൽ നടക്കും. ഒ എൻ വി സാഹിത്യ പുരസ്‌കാരങ്ങളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായിക്കാണ് ഒ എൻ വി പുരസ്‌കാരം. ഒഎൻവി യുവ സാഹിത്യ പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദുർഗ്ഗാപ്രസാദിന്‍റെ ‘രാത്രിയിൽ അച്ചാങ്കര’ എന്ന കാവ്യസമാഹാരത്തിനാണ്. അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ, ജി.രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ഒ.എൻ.വി. ഗാനസന്ധ്യ അരങ്ങേറും.

ഒഎന്‍വി-യുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രതിഭാ റായിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ദുർഗ്ഗാപ്രസാദിന്‍റെ ‘രാത്രിയിൽ അച്ചാങ്കര’ ഓൺലൈനായി വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.