DCBOOKS
Malayalam News Literature Website

നോൺ-ഫിക്ഷനുകളുടെ കാലം

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  മാംഗോ വേദിയിൽ ‘What determines fiction in the 21st സെഞ്ച്വറി’ എന്ന വിഷയത്തെപ്പറ്റി അനിത നായർ, ജെറി പിന്റോ, വിവേക് ഷാൻബാഗ്, മിലി ഐശ്വര്യ എന്നിവർ ചർച്ച നടത്തി.
അനുഭവങ്ങളുടെ ശേഖരണമാണ് നോവൽ അതിനാൽ മാതൃഭാഷയും എഴുത്തുകാരനും തമ്മിൽ അഗാധമായ ബന്ധമുണ്ടെന്ന് കന്നഡ നോവലിസ്റ്റ് വിവേക് ഷാൻബാഗ്. ഒരു നോവൽ വിവർത്തനം ചെയ്യപ്പെടുമ്പോൾ വാക്കുകൾ അല്ല പകരം ശൈലിയാണ് വിവർത്തനം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യകളുടെ കാലത്ത് നോവലിന്റെ ഘടനയിൽ വന്ന മാറ്റങ്ങളും ചരിത്രവും വേദിയിൽ ചർച്ച ചെയ്യപ്പെട്ടു. 1960-കൾക്ക് ശേഷം നോവലുകളുടെ ഘടനയിൽ വ്യത്യാസം വന്നു. സാധാരണക്കാരും അവരുടെ പ്രശ്നങ്ങളും പ്രധാന വിഷയങ്ങൾ ആയി എന്ന് പ്രശസ്ത എഴുത്തുകാരി അനിത നായർ അഭിപ്രായപ്പെട്ടു. ജാഗ്രതയോടെ വാക്കുകൾ കൈകാര്യം ചെയ്യേണ്ടതിനാൽ ബാലസാഹിത്യ രചനയിൽ സ്വാതന്ത്ര്യം കുറവാണ്. പക്ഷേ, കുട്ടികൾക്ക് വേണ്ടി എഴുതുമ്പോൾ ലോകത്തെ പുതിയൊരു വീക്ഷണങ്ങളിലൂടെ കാണാൻ സാധിക്കുന്നു എന്ന് അവർ പറഞ്ഞു.
നോവലുകൾ വഴിയാണ് ചരിത്രം ജനങ്ങളിലേക്ക്  എത്തുന്നത് എന്നാൽ പബ്ലിഷേഴ്സ് ഇന്ന് നോൺ ഫിക്ഷൻ രചനകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിനാൽ ഫിക്ഷൻ എഴുത്തുകാരേക്കാൾ  നോൺ ഫിക്ഷൻ  എഴുത്തുകാർക്ക് കൂടുതൽ ശമ്പളം ലഭിക്കുന്നുവെന്നും എഴുത്തുകാരൻ  ജെറി പിന്റോ അഭിപ്രായപ്പെട്ടു.

Comments are closed.