DCBOOKS
Malayalam News Literature Website

ബിജെപി പ്രവര്‍ത്തകരുടെ പരാതി; കുരീപ്പുഴക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കുരീപ്പുഴക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് വിശദമാക്കി. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പോലീസ് അറിയിച്ചു.

കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് ഒരുപറ്റം യുവാക്കള്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. ഗ്രന്ഥശാല ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങഴെയാണ് കൈയ്യേറ്റം. വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് സൂചന.

Comments are closed.