DCBOOKS
Malayalam News Literature Website

‘നിഴലായ്’; വായനയുടെ നവ്യാനുഭവം…!

കസുവോ ഇഷിഗുറോയുടെ നിഴലായ് (Never Let Me Go) എന്ന നോവലിന് സുരേന്ദ്രൻ മങ്ങാട്ട് എഴുതിയ വായനാനുഭവം

നൊബേല്‍ പുരസ്‌കാര ജേതാവായ കസുവോ ഇഷിഗുറോയുടെ നിഴലായ് (Never Let Me Go) എന്ന നോവല്‍ നമുക്ക് മുന്നില്‍ തുറക്കുന്നത് മറ്റൊരു ലോകമാണ്. ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് Textനോവലിസ്റ്റ് ആണ് കസുവോ ഇഷിഗുറോ. മലയാളനോവല്‍ ആഖ്യായികാരീതികളില്‍ നിന്ന് ഇംഗ്ലീഷ് നോവലുകളിലുള്ള ശൈലിയില്‍ വരുന്ന അന്തരം ഇവിടെ വ്യക്തമാണ്. ഈ നോവലില്‍ അതി ഭാവുകത്വത്തിന്റെ കെട്ടുകാഴ്ചകള്‍ കാണാനാകില്ല.

‘ഹയില്‍ഷാ’മെന്ന അസാധാരണവും നിഗൂഢതയും തോന്നിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. കാത്തി എന്ന കഥാപാത്രത്തിലൂടെയാണ് നോവല്‍ വളരുന്നത്. ഒരു ശുശ്രൂഷകയായി മാറിയ കാത്തി സ്വന്തം സ്വത്വബോധങ്ങളിലൂടെ കാലത്തിന്റെ പിന്നിലേക്ക് നടക്കുകയാണ്.

മനുഷ്യന്‍ നേടുന്ന ശാസ്ത്ര പുരോഗതി എത്രമാത്രം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും നിയോഗങ്ങള്‍ക്കു മുന്‍പില്‍ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന സങ്കീര്‍ണമായ വൈകാരിക സംഘര്‍ഷങ്ങളും മനോഹരമായി വരച്ചു ചേര്‍ത്ത് നോവലിന്റെ ആസ്വാദനത്തിന്റെ തലം ഉയര്‍ത്തുന്നു.

നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തിയിരിക്കുന്നത് ലൈല സൈന്‍ ആണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.