DCBOOKS
Malayalam News Literature Website

നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശനം, പ്രീ ബുക്കിങ് തുടരുന്നു

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശനം’ പ്രീ ബുക്കിങ് തുടരുന്നു. മലയാളിയുടെ ജ്ഞാനഗുരുനിത്യചൈതന്യയതി പകര്‍ന്നുനല്‍കിയ അറിവിന്റെ ലോകങ്ങളെ ആദ്യമായി സമാഹരിക്കുന്ന 3,999 രൂപ മുഖവിലയുള്ള ബൃഹദ്‌വാല്യങ്ങൾ 2,499 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. സംശോധനം, സമാഹരണം മുനി നാരായണപ്രസാദ്.

മനഃശാസ്ത്രം

ദൈനംദിന ജീവിതത്തില്‍ ആരോടാണോ അധികമായി ഇടപഴകിയിരിക്കുന്നത്, അയാളുടെ തിരോധാനം ഉണ്ടാകുമ്പോള്‍ ആ സ്ഥാനം മനസ്സില്‍ ശൂന്യമായിത്തീരുന്നു. ശൂന്യതയില്‍ ജീവിക്കുവാന്‍ ഏവര്‍ക്കും പ്രയാസം
തോന്നും. അപ്പോള്‍ ശൂന്യതയെ ഒരു പ്രതീകാത്മകതകൊണ്ട് നിറയ്‌ക്കേണ്ട ആവശ്യമുണ്ടാകുന്നു. അച്ഛന്‍ നഷ്ടപ്പെട്ടാല്‍ ആ സ്ഥാനത്ത് വേറൊരാളിനെ അച്ഛനായി കാണുന്നു. സാമൂഹിക വ്യവസ്ഥയില്‍ ഒരു സംബന്ധിയുടെ തിരോധാനം ഉണ്ടാകുമ്പോള്‍ മനസ്സിന്റെ ഘടന ഉലഞ്ഞുപോകുന്നു. അതുളവാക്കുന്ന അസ്വാസ്ഥ്യമാണ് മിക്കവരുടെ മനോരോഗത്തിനു കാരണമായി വരുന്നത്. അപ്പോഴാണ് വേറൊരാള്‍ക്ക് സ്ഥാനാന്തര പ്രാപണം കൊടുക്കേണ്ടിവരുന്നത്. ഉള്ളിലിരിക്കുന്ന ഓര്‍മ്മയോട് സാദൃശ്യമുള്ള പ്രതിരൂപം കണ്ടെത്തലാണ് ഈ പ്രക്രിയയിലെ മുഖ്യമായ വസ്തുത. ( Psychology of Transference എന്ന ആശയത്തെ യതി വിശദീകരിച്ചതില്‍നിന്ന്).

 • പാശ്ചാത്യ-പൗരസ്ത്യ ആശയങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ട് മനഃശാസ്ത്രമേഖലയ്ക്ക് യതി നല്‍കിയ സംഭാവനകളുടെ സമഗ്രമായ സമാഹാരം.
 • ലോകപ്രശസ്ത മനഃശാസ്ത്രജ്ഞരായ സിഗ്മണ്ട് ഫ്രോയ്ഡ്, വില്യം ജയിംസ്, കാള്‍ ഗുസ്താവ് യുങ്, ആല്‍ഫ്രഡ് ആഡ് ലര്‍, ഓട്ടോ റാങ്ക്, ഐവാന്‍ പെട്രോവിച്ച് പാവ് ലോവ് തുടങ്ങിയവരുടെ മനഃശാസ്ത്രസിദ്ധാന്തങ്ങളുടെ ലളിതമായ അവതരണം.നൂറുകണക്കിനു ലേഖനങ്ങളായി ചിതറിക്കിടക്കുന്ന യതിയുടെ മനഃശാസ്ത്ര പഠനങ്ങള്‍ റഫറന്‍സിനും നിരന്തര വായനയ്ക്കും.
 • മനസ്സ് എന്ന പ്രതിഭാസം, മനസ്സും രോഗചികിത്സയും, മനഃശാസ്ത്രം ജീവിതത്തില്‍, ഭാരതീയമനഃശാസ്ത്രം, മാര്‍ക്‌സിയന്‍ ഫ്രോയിഡിയന്‍ സാമൂഹ്യവിശ്ലേഷണ പദ്ധതി, കുടുംബശാന്തി ഒരു മനഃശാസ്ത്ര സാധന… മനഃശാസ്ത്രസംബന്ധിയായ വിവിധ ചിന്താധാരകള്‍ ഒന്നിക്കുന്ന ഗ്രന്ഥം.

തത്ത്വചിന്ത

നാളെ ജാതി ഇല്ലാത്ത സമുദായം ഉണ്ടാകണം എന്നല്ല; ഇപ്പോള്‍ത്തന്നെ മനുഷ്യസമുദായത്തില്‍ ഉള്ളതുപോലെ കാണപ്പെടുന്ന ജാതി ഒട്ടും സാധുതയില്ലാത്ത ഒന്നാണ് എന്നാണ് നാരായണഗുരു പറഞ്ഞത്. ശരീരശാസ്ത്രപ്രധാനമായ ഒരു സത്യത്തിലേക്ക് ഗുരു വിരല്‍ചൂണ്ടുകയാണ്; മാര്‍ക്‌സാകട്ടെ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ക്കൂടി ഒരു വര്‍ഗരഹിത സമുദായം ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്യുകയാണ്. നാരായണഗുരു പറയുന്ന ജാതിരഹിതമായ മാനവികത മാര്‍ക്‌സ് ആവശ്യപ്പെടുന്ന വര്‍ഗരഹിത സമുദായം സ്ഥാപിക്കുന്നതിനു തികച്ചും സഹായകമാണ്. (സമഗ്രമായ ഒരു ജീവിതദര്‍ശനം എന്ന പുസ്തകത്തില്‍നിന്ന്).

 • ജീവിതദര്‍ശനത്തെ ശുദ്ധീകരിക്കുന്ന യാഥാര്‍ത്ഥ്യത്തെ ഉയര്‍ന്നതും ഉദാത്തവുമായ മേഖലയിലേക്ക് വഴിനടത്തുന്ന തത്ത്വചിന്തകള്‍.
 • സോക്രട്ടീസ്, ബുദ്ധന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, ഷാന്‍പോള്‍ സാര്‍ത്ര്, ശ്രീനാരായണഗുരു, നടരാജഗുരു…
  വിശ്വപ്രസിദ്ധ തത്ത്വചിന്തകരുടെ ജീവിതത്തെയും ചിന്തകളെയും യതി നോക്കിക്കാണുന്നു.
 • ഭഗവദ്ഗീത, ഉപനിഷത്തുക്കള്‍, വേദാന്തം തുടങ്ങിയവയെക്കുറിച്ചുള്ള യതിയുടെ തത്ത്വവിചാരങ്ങള്‍.
 • തത്ത്വമസി: തത്ത്വവും അനുഷ്ഠാനവും, ആത്മദര്‍ശനം, ഭക്തിയും രതിയും, ദൈവവും പ്രവാചകനും പിന്നെ ഞാനും, പ്രേമവും ഭക്തിയും, വിമോചനദൈവശാസ്ത്രത്തിന് ഒരു സമീക്ഷ… തുടങ്ങി ഭാരതീയവും പാശ്ചാത്യവുമായ തത്ത്വചിന്താപദ്ധതികളെ സൂക്ഷ്മമായി പരിശോധിക്കുന്നു.

സാമൂഹികദര്‍ശനം

സത്യഗ്രഹണത്തിന്റെയും അതിന്റെ ഉദ്‌ബോധനത്തിന്റെയും മുഴുവന്‍ ചുമതല ശാസ്ത്രത്തിന് വിട്ടുകൊടുക്കുകയാണെങ്കില്‍ കലയില്‍ ഉള്‍പ്പെടുത്തിപ്പോകുന്ന ശില്പം, ചിത്രകല, വാസ്തുശില്പം, നാടകം, നൃത്തം, സംഗീതം, കവിത, സര്‍ഗ്ഗാത്മകമായ മറ്റു സാഹിത്യശാഖകള്‍ ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടുന്ന ഔത്സുക്യം, മനുഷ്യന്റെ വൈകാരിക ജീവിതത്തിലെ സ്‌നേഹോദ്ദീപകമായ ധന്യനിമിഷങ്ങള്‍, മനുഷ്യന്റെ മനസ്സില്‍ ആദരവും ആരാധനയും ഉണര്‍ത്തുന്ന പേലവതരംഗങ്ങള്‍ ഇതെല്ലാം മനുഷ്യന് നഷ്ടപ്പെട്ടുപോകും. അവന്‍ വെറുമൊരു യന്ത്രത്തെപ്പോലെ തണുത്തു മരവിച്ച ഹൃദയമുള്ളവനായിത്തീരും. കവിക്കും ശാസ്ത്രജ്ഞനും സാഹിത്യകാരനും സംഗീതജ്ഞനും ഒപ്പം പങ്കുവയ്ക്കാവുന്ന ധന്യജീവിതമായിരിക്കണം യുക്തിയുടെ മാനദണ്ഡം നിശ്ചയിക്കേണ്ടത്. (യുക്തിവാദം എന്ന ലേഖനത്തില്‍നിന്ന്).

 • സാമൂഹികവിഷയങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ നിത്യചൈതന്യയതി എഴുതിയ ചിന്തോദ്ദീപകമായ സാമൂഹികദര്‍ശന ലേഖനങ്ങളുടെ സമാഹാരം.
 • സ്ത്രീകള്‍ ശബരിമലയില്‍, വര്‍ഗീയത: സമീക്ഷണവും വിശ്ലേഷണവും, ഐഡന്റിറ്റി ക്രൈസിസ്, വേറൊരു
  ചാതുര്‍വര്‍ണ്യം, രാഷ്ട്ര മീമാംസ, പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസം, സംവരണം നീതിയും അനീതിയും, ദസ്തയേവ്‌സ്കിയും ദൈവവും തുടങ്ങി നിരവധിവിഷയങ്ങള്‍.
 • നിത്യചൈതന്യയതിയുടെ ആത്മകഥാപരമായ യാത്ര, യതിചര്യ എന്നീ പുസ്തകങ്ങള്‍ കൂട്ടിച്ചേര്‍ത്ത സവിശേഷ വാല്യം.

നിത്യചൈതന്യയതി:ആധുനിക മലയാളിയുടെ മാര്‍ഗദര്‍ശി

തത്ത്വചിന്തയില്‍ ബിരുദാനന്തരബിരുദത്തിനുശേഷം കൊല്ലം ശ്രീനാരായണ കോളേജില്‍ മനഃശാസ്ത്രാധ്യാപകനായും മദ്രാസ് വിവേകാനന്ദ കോളേജില്‍ തത്ത്വചിന്താധ്യാപകനായും ജോലിനോക്കി.കാശി, ഹരിദ്വാര്‍, ഋഷികേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1952–ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. കുറച്ചുകാലം ഡല്‍ഹിയിലെ സൈക്കിക് ആന്റ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1969 മുതല്‍ 1984 വരെ ആസ്‌ത്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്,
യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍. 1984 മുതല്‍ അന്തരിക്കുന്നതുവരെ ഫേണ്‍ഹില്‍ നാരായണഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെയും അധിപനായിരുന്നു. അക്കാലത്ത് ലോകപ്രശസ്തരായ ചിത്രകാരും എഴുത്തുകാരും തത്ത്വചിന്തകരും ഫേണ്‍ഹില്ലിലെ നിത്യസന്ദര്‍ശകരായിരുന്നു. വിപുലമായൊരു ഗ്രന്ഥശേഖരം ഫേണ്‍ഹില്ലില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇംഗ്ലിഷിലും മറ്റു വിദേശ ഭാഷകളിലുമുള്‍പ്പെടെ നൂറിലേറെ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെയൊക്കെ പ്രീബുക്ക് ചെയ്യാം

 • ഒറ്റത്തവണ 2499 രൂപ ഒന്നിച്ച് അടയ്ക്കാം
 • തവണവ്യവസ്ഥയില്‍ (1000+1499) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം.
 • (1000+1000+600) എന്നീ തവണകളായും അടയ്ക്കാം

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 9946 109449, ഓണ്‍ലൈനില്‍:https://dcbookstore.com/books/nitya-chaitanya-yati-manasasthram-tatvachinta-samuhikadarshanam  കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം.  ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്ക്  ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക

ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.