DCBOOKS
Malayalam News Literature Website

2019ല്‍ വിജയിക്കാമെന്നത് കോണ്‍ഗ്രസിന്റെ ദിവാസ്വപ്‌നം: നിതിന്‍ ഗഡ്കരി

ജനങ്ങള്‍ ഒരിക്കല്‍ക്കൂടി മോദിക്ക് വോട്ട് ചെയ്യുമെന്നും 2019 ല്‍ ജയിക്കുമെന്ന സോണിയാ ഗാന്ധിയുടെ ആഗ്രഹം വെറും ദിവാസ്വപ്‌നം
മാത്രമാണെന്നുംനിതിന്‍ ഗഡ്കരി. 2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഗഡ്കരി ഇങ്ങനെ പറഞ്ഞത്. അത്തരം പ്രസ്താവനകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് 50 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാഞ്ഞത് ബിജെപി വെറും നാലുവര്‍ഷം കൊണ്ട് ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ എത്തിക്കഴിഞ്ഞു. കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബിജെപി മികച്ച പ്രകടനം നടത്തും. ഭരണപക്ഷം അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് പ്രതിപക്ഷം പറയുന്നത് സ്വാഭാവികം മാത്രമാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവുകയാണ്. അടുത്ത തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വന്‍വിജയം നേടുമെന്നും ഗഡ്കരി പറഞ്ഞു.

 

Comments are closed.