DCBOOKS
Malayalam News Literature Website

നീരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. ബ്രിട്ടണും അമേരിക്കയും അടക്കമുള്ള നാല് വിദേശരാജ്യങ്ങളിലും ഇന്ത്യയിലുമുള്ള സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇതില്‍ ഉള്‍പ്പെടും. വളരെ അപൂര്‍വ്വമായേ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാറുള്ളൂ. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എല്‍.എ) പ്രകാരമായിരുന്നു നടപടി.

നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് വായ്പ്പാത്തട്ടിപ്പു കേസിലെ മുഖ്യപ്രതികള്‍. അഴിമതി പുറത്തായതിന് പിന്നാലെ പണം വിദേശത്തുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് നീരവ് മോദിയുടെ ഇന്ത്യയിലെയും വിദേശത്തെയുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആരംഭിച്ചത്.

Comments are closed.