DCBOOKS
Malayalam News Literature Website
Browsing Category

TODAY

സംഗീതസംവിധായകന്‍ രവീന്ദ്രന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്

സരോജിനി നായിഡുവിന്റെ ചരമവാര്‍ഷികദിനം

സ്വാതന്ത്ര്യസമര സേനാനിയും ഭരണാധികാരിയുമായിരുന്ന സരോജിനി നായിഡു മികവുറ്റ കവയിത്രി കൂടിയായിരുന്നു. ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്നെല്ലാം അവരെ വിളിച്ചിരുന്നത് അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്

ദേശീയ ശാസ്ത്രദിനം

നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി വി രാമന്‍ 1928 ഫെബ്രുവരി 28-നാണ് സമ്മാനാര്‍ഹമായ രാമന്‍ ഇഫക്റ്റ് കണ്ടെത്തിയത്

ചന്ദ്രശേഖര്‍ ആസാദിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ വിപ്ലവകാരികളില്‍ പ്രമുഖനായിരുന്ന ചന്ദ്രശേഖര്‍ ആസാദ് 1906 ജൂലൈ 23-ന് മദ്ധ്യപ്രദേശിലെ ത്സാബുവ ജില്ലയില്‍ ജനിച്ചു. പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രാഥമിക വിദ്യാഭ്യാസം