DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

സ്നേഹത്തോടെയല്ലാതെ താത്പര്യക്കുറവോടെയാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ…

''സ്നേഹത്തോടെയല്ലാതെ താത്പര്യക്കുറവോടെയാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ അത് വിട്ട്, ക്ഷേത്രകവാടത്തിലിരുന്ന് സന്തോഷമായി ജോലി ചെയ്യുന്നവരുടെ ഭിക്ഷ സ്വീകരിക്കുന്നതാണ് നല്ലത്''- -ഖലീൽ ജിബ്രാൻ

ജീവിതമെന്താണെന്ന് നാം വളരെ താമസിച്ചു പഠിക്കുന്നു…

ജീവിതമെന്താണെന്ന് നാം വളരെ താമസിച്ചു പഠിക്കുന്നു. അത് ഓരോ ദിവസത്തിന്റെയും നാഴികയുടെയും സൂക്ഷ്മഘടനയിൽ ജീവിക്കുന്നതു തന്നെയാണ്. - സ്റ്റീഫൻ ലീകോക്ക്

വെട്ടിക്കത്തിപ്പതാരാണീ നാടിന്‍പച്ചക്കിനാവുകള്‍?

വെട്ടിക്കത്തിപ്പതാരാണീ നാടിന്‍പച്ചക്കിനാവുകള്‍? കുത്തിപ്പൊട്ടിച്ചതാരാണീ പച്ചക്കുന്നിന്റെ കണ്ണുകള്‍? വറ്റിച്ചൂറ്റിയതാരാണീ- യമ്മ നൂറ്റാണ്ടുകാലമായ് മക്കള്‍ക്കായിക്കുഴിച്ചിട്ടോ- രടിവെള്ളമഹാനിധി! -സുഗതകുമാരി

അര നിമിഷംപോലും വെറുതെ കളയരുത്…

അര നിമിഷംപോലും വെറുതെ കളയരുത്. ഒന്നു കഴിഞ്ഞാല്‍ ഒന്ന് എന്ന മട്ടില്‍ എപ്പോഴും എന്തെങ്കിലും നല്ല വേല ചെയ്തുകൊണ്ടിരിക്കണം.- കുഞ്ഞുണ്ണിമാഷ്

നക്ഷത്രങ്ങൾക്കു താഴെയുള്ള ഏകാന്തതയാണ്…

നക്ഷത്രങ്ങൾക്കു താഴെയുള്ള ഏകാന്തതയാണ്, അനശ്വരമായ പ്രാരംഭത്തെക്കുറിച്ചും അതിന്റെ വിദൂരമായ വിധിയെക്കുറിച്ചും നമ്മെ ഓർമ്മപ്പെടുത്തുന്നത്. -ആർച്ചിബാൾഡ് റൂട്‌ലെഡ്ജ്‌