Browsing Category
LITERATURE
ഉദ്ധരണികള്‍
തീരം തകര്‍ത്തുപതഞ്ഞു കലങ്ങിയും
തീരേയൊഴുക്കറ്റ പോലെ മയങ്ങിയും
മര്‍ത്ത്യചരിത്ര മഹാനദി സാമ്യവാ-
ദാബ്ധിയിലേക്കനിവാര്യമൊലിക്കയാം
എന്‍.വി.കൃഷ്ണവാരിയര്‍
ഉദ്ധരണികള്‍
വഴിവെട്ടാന്‍ പോയവരെല്ലാം മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരു കുന്നായ് മരുവുന്നൂ ചങ്ങാതീ.
കാടിനകം പുക്കവരാരും തന്നിണയെപൂണ്ടില്ലല്ലോ
കാടിനകം പുക്കവരാരും തന്നില്ലം കണ്ടില്ലല്ലോ.
എന്‍.എന്‍.കക്കാട്
ഉദ്ധരണികള്‍
നാടന്മാര്‍ക്കത്രേ ഗൃഹച്ഛിദ്രത്തില്‍ വാഗാടോപം
നാഗരികര്‍ക്കോ മൂകശീതസംഗരം മാത്രം
വൈലോപ്പിള്ളി ശ്രീധരമേനോന്‍
പഴഞ്ചൊല്‍ കഥകള്‍
മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആശ്രിതനായി കഴിയുന്ന കാലം. ഒരിക്കല്‍ നമ്പ്യാര്‍ തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളികഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഉണ്ണായിവാര്യര്‍ ആ വഴി വന്നു. നമ്പ്യാരെ ഒന്നു കളിയാക്കണമെന്നു…