DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ബാലാമണിയമ്മ പുരസ്‌കാരം ടി.പത്മനാഭന്

അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ടി.പദ്മനാഭന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ടാറ്റ സാഹിത്യപുരസ്‌കാരം കെ.സച്ചിദാനന്ദന്

മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി ടാറ്റ ലിറ്ററേച്ചര്‍ ലൈവ് നല്‍കുന്ന പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരത്തിന് കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശകുന്തള ഗോഖലെക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം. ഇന്ത്യയിലെ…

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി…

പ്രവാസകൈരളി സാഹിത്യപുരസ്‌കാരം എം.എന്‍.കാരശ്ശേരിക്ക്

ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളവിഭാഗത്തിന്റെ 2019-ലെ പ്രവാസകൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരനും വാഗ്മിയുമായ ഡോ.എം.എന്‍.കാരശ്ശേരിക്ക്. എം.എന്‍.കാരശ്ശേരിയുടെ തിരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്