DCBOOKS
Malayalam News Literature Website

പ്രണയത്തിന്റെ ‘നേര്‍പാതി’!

സുധ തെക്കേമഠത്തിന്റെ ‘നേര്‍പാതി’ എന്ന നോവലിന് സിബിന്‍ ഹരിദാസ് എഴുതിയ വായനാനുഭവം

ശന്തനു
ലോറ
കണ്ണയ്യന്‍
കാദംബരി

പ്രണയത്തിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ പറയാന്‍ കഴിയാതെ പോയവരാണിവര്‍.
പക്ഷെ പ്രണയം സൗന്ദര്യമാണെന്ന് സുന്ദരമായി പ്രണയിച്ച് കാണിച്ചുതരുന്നു.
അതിനേക്കാള്‍ സൗന്ദര്യമുണ്ട് പറയാതെ പ്രണയിക്കുന്നതിന് എന്ന് അമുദ കാണിച്ചു തരുന്നു. പ്രണയത്തിന് വേര്‍തിരിവുകളില്ലെന്ന് റാഹേലും , അന്നയും കാണിച്ചു തരുന്നു. പ്രണയത്തിന്റെ വ്യത്യസ്തവും, ഭംഗിയുള്ളതുമായ നേര്‍ കാഴ്ചകളാണ് സുധ തെക്കേമഠത്തിന്റെ നേര്‍പാതി.

Textപ്രണയത്തിന്റെ നേര്‍പാതി, അതായിരിക്കാം ഈ പുസ്തകത്തെക്കുറിച്ച് ഒറ്റ വാക്കില്‍ പറയാന്‍ കഴിയുക. അത് തന്നെയാണീ പുസ്തകം. പ്രണയം അനുഭവിക്കുകയാണിതിലെ കഥാപാത്രങ്ങള്‍. ഒപ്പം ആ അനുഭവം വായക്കാരിലേക്ക് പ്രണയത്തോടെ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
ഇവിടെയാണ് സുധ തെക്കേമഠം എന്ന എഴുത്തുകാരി വ്യത്യസ്തയാവുന്നതും. പ്രണയത്തെ എഴുതുകയും, വായിപ്പിക്കുകയും ചെയ്യുവാന്‍ കഴിയുക എന്ന ദൗത്യം ഭംഗിയായി, നിറയെ പ്രണയത്തിന്റെ ആത്മാംശം ഉള്ള ഈ എഴുത്തുകാരി നിറവേറ്റി.

പ്രണയം തുടങ്ങുമ്പോഴാണ് സൗന്ദര്യമെന്ന് ചിലര്‍ പറയാറുണ്ട്. തുടങ്ങി കഴിഞ്ഞാല്‍ പിന്നെ, ആ ആള്‍ എന്റെതായി എന്ന് ഉറപ്പിച്ചാല്‍ മധുരം കുറയാറുണ്ടത്രെ. പക്ഷേ അങ്ങനെ ഒരു കാഴ്ച നേര്‍പാതി തന്നതേയില്ല. മധുരം തന്നെയാണ് വായനയിലുടനീളം.

പ്രണയിക്കുന്ന ആളുടെ ഓര്‍മ്മ, സാന്നിധ്യം ഇവ എപ്പോഴും നമ്മളിലുണ്ടാക്കും. കൂടെയുള്ളപ്പോള്‍ ഉണ്ടായിരുന്നതിനേക്കാളേറെ. ലോറ അത് ശരിവെക്കുകയാണ്. ശന്തനുവിന്റെ അസാന്നിധ്യത്തിലാണ് അവള്‍ അവനെയേറെ പ്രണയിക്കുന്നത്. ആ പ്രണയമാണ് അവളുടെ അന്വേഷണം. അവനിപ്പോഴും അവളുടെ നേര്‍പാതിയാണ്. കണ്ണയ്യനും, കാദംബരിയും.

ശന്തനു,  ലോറ,  കണ്ണയ്യന്‍ , കാദംബരിഅമുദ, അന്ന, റാഹേല്‍ എന്നിവർക്ക് ഒപ്പം വായനക്കാരനും പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ് ..അതു തന്നെയാണ് പ്രണയത്തിന്റെ നേര്‍പാതി. നിങ്ങള്‍ പ്രണയം മറന്നില്ലെങ്കില്‍ അല്ലെങ്കില്‍ പ്രണയം മറന്നാല്‍ നേര്‍പാതി ഒന്ന് വായിക്കൂ .. ഉറപ്പാണ് വീണ്ടും ഒന്ന് പ്രണയിച്ചേക്കാം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.