DCBOOKS
Malayalam News Literature Website

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’; ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബുവാണ് ചിത്രം ഒരുക്കുന്നത്.  വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ‘നീലവെളിച്ച’വും മറ്റ് പ്രധാന കഥകളും എന്ന പേരില്‍ ഡി സി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗുഡ്‌നൈറ്റ് മോഹൻ്റെ നിർമ്മാണത്തിലാണ് സിനിമ പുറത്തിറങ്ങുക. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുക. ബിജിപാലും റെക്സ് വിജയനും ചേർന്ന് സംഗീതം. എഡിറ്റർ സൈജു ശ്രീധരൻ.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.