DCBOOKS
Malayalam News Literature Website

നാട്ടുവഴക്കവും നാട്ടുനടപ്പും

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ “നാട്ടുവഴക്കങ്ങളെ ദേശവഴക്കം എന്നും പറയാം” എന്ന് പറഞ്ഞു കൊണ്ട് വേദി അഞ്ചിലെ സെഷന് രാജേഷ് കോമത്ത് തുടക്കം കുറിച്ചു. മാറിയ സമൂഹത്തിൽ നാട്ടുവഴക്കങ്ങൾ സ്വാഭാവികമായും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് നാട്ടുവഴക്കങ്ങൾക്ക് വ്യത്യാസം ഉണ്ടാവുന്നുണ്ടെകിലും അതിന്റെ അഴകിലൊക്കെ തന്നെ മുന്നോട്ട് പോവുന്നു.

ഡോ. പി. രഞ്ജിത്തിന്റെ നിഗമനത്തിൽ പൊതുവിൽ വാമൊഴിവഴക്കങ്ങൾ നിശ്ചിതകാലത്ത് നിശ്ചിത അളവിൽ നിലനിൽക്കുന്നു. സന്ദർഭത്തിന് അനുസരിച്ച് ഒരു ഒഴുക്കിൽ അത് മാറുന്നു. അതിന്റെ ഒക്കെ അർത്ഥം കണ്ടു പിടിക്കണമെങ്കിൽ അതിന്റേതായ പാഠങ്ങൾ പഠിക്കേണ്ടി വരും. പല പാഠങ്ങൾ പല സന്ദർഭത്തിൽ ഉണ്ടായിട്ടുള്ളതുമാണ്. നാട്ടുവഴക്കങ്ങൾക്ക് ഓരോ ധർമ്മം ഉണ്ട്. അത് ആ ദേശത്തിന്റെ ജീവിതത്തെ നിർണയിക്കുന്നു. ഗോപാലൻ കുട്ടിയുടെ കാഴ്ചപ്പാടിൽ നാട്ടുവഴക്കങ്ങൾ നിയമപരമായി നടപ്പിലാക്കാൻ പറ്റാത്തവയാണ്. ഇത് നമ്മുടെ ഇഷ്ടത്തിന് മാറ്റാവുന്നവയുമാണ്. വളരെ അറിയപ്പെടുന്ന കൊടുങ്ങലൂർ ഭരണിപ്പാട്ട് ഇപ്പോൾ എല്ലാവരും തെറിപ്പാട്ട് ആയിട്ടാണ് കാണുന്നത്. പക്ഷെ ആ പാട്ടിന് അമാനുഷികമായ ഒരു വിവരണം തന്നെ ഉണ്ട്.

റിപ്പോർട്ടർ അനുശ്രീ കെ.

Comments are closed.