DCBOOKS
Malayalam News Literature Website

നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ സമ്പൂര്‍ണ്ണം: പുസ്തകപ്രകാശനം നവംബര്‍ 21-ന്

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രനടനും നാടകകൃത്തും അധ്യാപകനുമായിരുന്ന ആര്‍. നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍-സമ്പൂര്‍ണ്ണം പ്രകാശിപ്പിക്കുന്നു. ഡി സി ബുക്‌സിന്റെയും നാട്യഗൃഹത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്യും. എം.എ ബേബി കോപ്പി ഏറ്റുവാങ്ങും. തുടര്‍ന്ന് ഡോ.പി.കെ.രാജശേഖരന്‍ നരേന്ദ്രപ്രസാദ് അനുസ്മരണപ്രഭാഷണം നടത്തും. പി.വി.ശിവന്‍, എം.കെ.ഗോപാലകൃഷ്ണന്‍, പ്രൊഫ. അലിയാര്‍, എസ്.മോഹനന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.

പ്രൊഫ.അലിയാര്‍ സമാഹരിച്ചിരിക്കുന്ന നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ സമ്പൂര്‍ണ്ണം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.