DCBOOKS
Malayalam News Literature Website

‘നന്‍പകല്‍ നേരത്ത് മയക്കം’; എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന മമ്മൂട്ടി- ലിജോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ചു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘മമ്മൂട്ടി കമ്പനി’  എന്നാണ് പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം.

മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന രണ്ട് പ്രോജക്റ്റുകള്‍ വരാനിരിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇനിയൊരു ചിത്രം എംടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്‍ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ലഘുചിത്രമാണ്. എംടിയുടെ ‘കടുഗണ്ണാവ ഒരു യാത്ര’ എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ചെയ്യാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Comments are closed.