DCBOOKS
Malayalam News Literature Website

നന്തനാര്‍ സാഹിത്യ പുരസ്‌കാരസമര്‍പ്പണവും അനുസ്മരണവും ഏപ്രില്‍ 28-ന്

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യ പുരസ്‌കാരസമര്‍പ്പണവും അനുസ്മരണയോഗവും ഏപ്രില്‍ 28-ന്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് പരിപാടി.

ചടങ്ങില്‍ ഈ വര്‍ഷത്തെ നന്തനാര്‍ സാഹിത്യപുരസ്‌കാരത്തിന് അര്‍ഹയായ പി.എം ദീപക്ക് സാഹിത്യകാരന്‍  സി.വി ബാലകൃഷ്ണന്‍  പുരസ്‌കാരം സമ്മാനിക്കും. പി.എം ദീപയുടെ ആത്മഛായ എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 15000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

Comments are closed.