DCBOOKS
Malayalam News Literature Website

വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങള്‍!

ശ്രീജേഷ് ടി പി എഴുതിയ ‘നാൽവർ സംഘത്തിലെ മരണക്കണക്ക്’ എന്ന പുസ്തകത്തിന് ജസീം എഴുതിയ വായനാക്കുറിപ്പ്

ഫാസ്റ്റ് പേസിഡായൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമ കാണുന്നതുപോലെ വളരെ ആവേശത്തോടെ വായിച്ചുപോകാവുന്നൊരു നോവലാണ് ശ്രീജേഷ് ടി പി എഴുതിയ ‘നാല്‍വര്‍ സംഘത്തിലെ മരണക്കണക്ക്’

നല്ല മഴയുള്ളൊരു രാത്രിയില്‍, പുഴയിലൂടെ ഒഴുകി വരുന്ന നിലയില്‍ ഒരു മനുഷ്യന്റെ തല കണ്ടെത്തുന്നതിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പെട്ടെന്നുതന്നെ ആ തല Textപുഴയില്‍ അപ്രത്യക്ഷമാവുന്നു.! വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളൊരു രാത്രിയില്‍ അതേ പുഴയിലൂടെ തലയില്ലാത്തൊരു മനുഷ്യ ശരീരം ഒഴുകി വരുന്നു.! അതിന്റെ അന്വേഷങ്ങളിലേക്ക് കടക്കുന്ന ഉദ്യോഗസ്ഥന് മുന്‍പില്‍ ചുരുള്‍ നിവരുന്നത്, വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന.. ക്രൂരമായ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ്.!

അധികം വലിച്ചു നീട്ടലുകളില്ലാതെ, സങ്കീര്‍ണമായ വിവരണങ്ങളില്ലാതെ ലളിതമായ ഭാഷയില്‍ നല്ല നീറ്റായി എഴുതിയിരിക്കുന്നൊരു കുറ്റാന്വേഷണ നോവലാണിത്. കേസന്വേഷണം നടത്തിയ പോലിസ് ഓഫിസറുടെ ഓര്‍മകുറിപ്പുകളിലൂടെ കഥ പറയുന്ന രീതിയിലാണ് നോവലിന്റ അവതരണം. ആദ്യ പേജിലൂടെ തന്നെ മെയിന്‍ പ്ലോട്ടിലേക്ക് പ്രവേശിക്കുന്ന നോവല്‍ വളരെ ചുരുങ്ങിയ വാക്കുകളിലും സമയത്തിനുള്ളിലും മികച്ച രീതിയില്‍ കഥാപാത്രങ്ങളെ establish ചെയ്യുന്നുണ്ട്. തുടര്‍ന്നങ്ങോട്ട്ആ ദ്യാവസാനം സസ്‌പെന്‍സ് നിലനിര്‍ത്തി, എവിടെയും വിരസത തോന്നാത്ത രീതിയില്‍ മിന്നല്‍ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നതും.

അല്പം സങ്കീര്‍ണമായ, ഒരുപാട് ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തുന്ന നോവലിന്റെ ആദ്യ പകുതി നിഗൂഢമായൊരു അന്തരീക്ഷത്തില്‍ വായനക്കാരനെ തളച്ചിടുകയാണ്. തുടര്‍ന്ന് ഒരു Jigsaw puzzle പൂരിപ്പിക്കുന്നതുപോലെ, ഓരോ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും വളരെ Convincing ആയ രീതിയില്‍ അവസാനമാവുമ്പോഴൊക്കും അവന് മുന്നില്‍ ചുരുളഴിയുന്നു. എനിക്ക് വളരെ ത്രില്ലിങ്ങായൊരു വായനാനുഭവം നല്‍കിയ പുസ്തകമാണിത്. ക്രൈം ത്രില്ലറുകള്‍ ഇഷ്ട്ടപ്പെടുന്ന ഏതൊരാള്‍ക്കും ധൈര്യമായി വാങ്ങിക്കാം. ഈ പുസ്തകം വായിക്കാനിരിക്കുന്ന സമയം നിങ്ങള്‍ക്കൊരിക്കലും നഷ്ട്ടമാവില്ലെന്ന് ഉറപ്പ് തരുന്നു.

നിങ്ങളുടെ കോപ്പി  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.