DCBOOKS
Malayalam News Literature Website

അവസ്ഥകളിൽ ഒടുങ്ങുന്ന വ്യവസ്ഥകൾ…

ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാര്‍’ എന്ന പുസ്തകത്തിന് ശ്യാം സോർബ എഴുതിയ വായനാനുഭവം

സംഘർഷവും, ദുരൂഹതയും ഓരോ ഇടങ്ങളിൽ വെച്ചുകൊണ്ട് അവിടേക്ക് വായനക്കാരനെ നയിച്ചു കൊണ്ട് പോകുന്ന ഒരു രചനാശൈലിക്കാരൻ ഉണ്ട്, ജി ആർ ഇന്ദുഗോപൻ. ജി ആർ ഇന്ദുഗോപന്റെ “നാലഞ്ചു ചെറുപ്പക്കാർ”.
കൊല്ലത്തെ ഒരു കടപ്പുറം, കടപ്പുറത്തെ കൊറേ മനുഷ്യർ. സ്റ്റേഫിയുടെ കല്യാണം, തികയാതെ വരുന്ന പണ്ടം. അവിടെ തുടങ്ങുന്ന സംഘർഷം, അത് നീണ്ടു നീണ്ടു നീണ്ടു…

കഥയുടെ ഓരോ ഘട്ടത്തിലും കഥാപാത്രങ്ങളെ കൂടെ വളർത്തി കൊണ്ടുവരാൻ മനോഹരമായി ശ്രമിച്ചിട്ടുണ്ട് എന്ന് Textപറയാതെ വയ്യ. ഓരോ കഥാപാത്രങ്ങളുടെയും മാനസിക വ്യവഹാരങ്ങളിലും ഇമോഷണൽ ചേഞ്ച്‌കളിലും ഒക്കെ അതിസൂക്ഷ്മമായി ശ്രദ്ധ വെച്ചുകൊണ്ട് ആണ് നാലഞ്ചു ചെറുപ്പക്കാർ മുന്നോട്ട് പോകുന്നത്. കഥാനായിക – സ്റ്റെഫി ഗ്രാഫ്. ജർമൻ ടെന്നീസ് സാമ്രാജ്യം അടക്കി വാണിരുന്ന, ചടുല നീക്കങ്ങൾ കൊണ്ട് എതിരാളികളെ കുഴക്കിയിരുന്ന സ്റ്റെഫി ഗ്രാഫ്. ആ പേരിനോത്ത പെരുമാറ്റമാവുമായി ഇവിടെയും ഉണ്ട് ഒരു സ്റ്റെഫി ഗ്രാഫ്. അജേഷിനെ കളത്തിൽ ഇട്ട് ഓടിച്ചു തളർത്തി അവൾ.

കഥാപാത്രങ്ങൾ ഒന്നും നിങ്ങൾക്ക് പരിചയം ഉള്ളവർ ആകണം എന്നില്ല. ഓരോ നിമിഷവും വായനക്കാരൻ കരുതാത്ത ദിശയിലേക്ക് തെന്നി മാറുന്ന മനുഷ്യരെ നിങ്ങൾക്ക് എങ്ങനെ പരിചയം കാണാനാണ്? അജീഷും, മരിയോയും, ഭ്രൂണോയും, ശർമ്മയും, ആഗ്നസും, സ്റ്റേഫിയും ഒക്കെ നിങ്ങളെ വട്ടം കറക്കും. നിങ്ങൾ കരുതുന്ന വളർച്ച അവർ തരില്ല, ആയതിനാൽ തന്നെ നിങ്ങൾക്ക് അവർ അപരിചിതർ ആണ്. ഓരോ കഥാപാത്രവും വല്ലാത്തൊരു നിഗൂഢത ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്. ആർക്കും അന്യോന്യം പിടി തരാതെ. ഇനി ഈ കഥയിൽ എന്തുണ്ട്? നേരോ, നെറിയോ, ചതിയോ? കണ്ടെടുക്കാൻ പറ്റുന്നവർ വാഴ്ത്തപ്പെടട്ടെ.

പരസ്പ്പരം കാണുന്ന, സ്വതന്ത്രർ ആയ, തീരെ പരിചയം ഇല്ലാത്ത നാലഞ്ചു ചെറുപ്പക്കാർ. നാലഞ്ചു ചെറുപ്പക്കാർക്ക് ഒപ്പം നിഗൂഢതയുടെ മുനമ്പ് കാണാൻ ജി ആർ ഇന്ദുഗോപന് ഒപ്പം സഞ്ചരിക്കാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.