DCBOOKS
Malayalam News Literature Website

എന്‍ പ്രദീപന്‍ സ്മാരക ജനകല കഥ അവാര്‍ഡ് പ്രഖ്യാപിച്ചു

എരിപുരം: അകാലത്തിൽ അന്തരിച്ച യുവ കഥാകൃത്ത് എന്‍. പ്രദീപന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍. പ്രദീപന്‍ സ്മാരക ജനകല കഥ അവാര്‍ഡ് പുതുതലമുറയിലെ ശ്രദ്ധേയ കഥാകൃത്തുക്കളായ ശ്യാം കൃഷ്ണനും(മഹേഷിന്റെ പ്രതികാരം) വി.എം മൃദുലിനും(കുളെ) ലഭിച്ചു. പതിനായിരം രൂപയും കെ.കെ.ആര്‍ വെങ്ങര രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ ഒമ്പതിന് എരിപുരം കെ.എ സ്.ടി.എ ഹാളില്‍ പ്രശസ്ത നിരൂപകന്‍ ഡോ. ഇ.വി രാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.

Comments are closed.