DCBOOKS
Malayalam News Literature Website

ആരോഗ്യമേഖലയുടെ പുരാവൃത്തങ്ങൾ

നൂറുന്നിസ കെ പി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലബാറിലെ ആരോഗ്യ പശ്ചാത്തലം വളരെ ചുരുങ്ങിയതാകുവാന്‍ ജാതി ഒരു പ്രധാന കാരണമായിരുന്നു. അന്ധവിശ്വാസം നിറഞ്ഞ രോഗചികിത്സ ജനങ്ങളെ പുതിയ രീതികള്‍ സ്വീകരിക്കുന്നതില്‍നിന്ന് പുറകോട്ടെടുപ്പിച്ചപോലെ ജാതിവ്യവസ്ഥയും ജാതിമേല്‍ക്കോയ്മയും ഒരു പരിധിവരെ ചികിത്സയെ താഴ്ന്നജാതിക്കാര്‍ക്കു നിഷേധിക്കുകയും ആധുനിക വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്തു: കൊളോണിയല്‍ മലബാറിലെ രോഗങ്ങളും ആരോഗ്യസംവിധാനങ്ങളും കോവിഡ് കാലത്തു പുനര്‍ വായിക്കപ്പെടുമ്പോള്‍.

കോവിഡ്-19 മഹാമാരി ലോകത്തെ നിയന്ത്രിക്കുവാന്‍ തുടങ്ങിയിട്ട് ആറുമാസത്തോളമായി. ഒരു വൈറസ് ലോകത്തിന്റെ ചാലകങ്ങളെ നിയന്ത്രിക്കുക എന്നത് ഒരുപക്ഷേ, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പുവരെ നമുക്ക് അവിശ്വസനീയമായി തോന്നിയേക്കാം. ഈ രോഗാവസ്ഥ മൂലം ജനങ്ങള്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക അസമത്വങ്ങളും പട്ടിണിയും പലായനങ്ങളുംകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കൂടാതെ, കോവിഡ്കാലത്ത് ആരോഗ്യത്തെയും ചികിത്സയെയും സംബന്ധിച്ച ഒരുപാട് ചര്‍ച്ചകളും നാം കണ്ടു. ചികിത്സ എന്നത് കേവലം സമ്പത്തുകൈയാളുന്ന ഒരു വിഭാഗത്തിന്റെ കുത്തകയല്ലെന്നും അത് ഒരു രാഷ്ട്രം അതിലെ ജനതയ്ക്കു നല്‍കേണ്ട അവകാശമാണ് എന്നതും ഇതില്‍ പ്രധാനമാണ്.

ആരോഗ്യം എന്നാല്‍ ഏതൊരു ആധുനിക ദേശത്തിന്റെയും ജീവിത നിലവാരത്തിന്റെ സൂചകമായാണു കണക്കാക്കുന്നത്. ലോകത്തിലെതന്നെ സാമ്പത്തിക വിദഗ്ദ്ധരുടെയും പഠിതാക്കളുടെയും ഇടയില്‍ കൃത്യമായ ഒരു സ്ഥാനം നേടിയെടുത്ത സംസ്ഥാനമാണ് കേരളം. കേരളാ മോഡല്‍ വികസനം എന്നതിനെ ചുറ്റിത്തന്നെ നിരവധി പഠനങ്ങള്‍ നിലവിലുണ്ട്. കോവിഡ് വൈറസ് പടര്‍ന്നു പിടിച്ച ഈ സമയത്ത് കേരളത്തിലെ ആരോഗ്യമേഖലയുടെ ചരിത്രം വിവിധ തലങ്ങളിലായി പുതുക്കി വായിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കേരളം നേരിട്ട മുന്‍കാല വൈറസുകളുടെ ചരിത്രവും അതില്‍ നേടിയ വിജയവും എന്നതാണ് ജനപ്രിയ മേഖലയിയലെ മുഖ്യ ചര്‍ച്ച. എന്നാല്‍ തിരുവിതാംകൂര്‍, മിഷനറി പ്രസ്ഥാനം എന്നിവയില്‍മാത്രം കേന്ദ്രീകരിച്ചാണ് ഈ ചര്‍ച്ചകള്‍ മുഴുവന്‍ വികസിക്കപ്പെട്ടത്. മലബാര്‍ മേഖലയുടെ പ്രാതിനിധ്യമില്ലായ്മയാണ് ഈ പഠനങ്ങളുടെ എല്ലാം അടിസ്ഥാന പോരായ്മ. ഇത്തരത്തില്‍ ചരിത്രരചനയില്‍ നടത്തുന്ന ഒഴിവാക്കലുകളില്‍ മലബാര്‍ പ്രദേശത്തിലെ ആരോഗ്യമേഖലയിലെ പരിണാമദിശകളില്‍ ചില മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ ലേഖനം. അതായത് ഭരണകൂടം പൊതുജനാരോഗ്യം മെച്ചപ്പെടുത്തുവാന്‍ വേണ്ടി എന്തെല്ലാം നടപടികളും സൗകര്യങ്ങളും നടപ്പിലാക്കി എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട് പട്ടണത്തിലെ, ആരോഗ്യസംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

നൂറുന്നിസ കെ പി എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.