DCBOOKS
Malayalam News Literature Website

മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന് സമര്‍പ്പിക്കും

2019-ലെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന് സമര്‍പ്പിക്കും. മെയ് 28-ന് പന്തളം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാസംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് പുരസ്‌കാരം ബെന്യാമിന് സമ്മാനിക്കുക. 50,000 രൂപയും പ്രൊഫ.പി.ആര്‍.സി നായര്‍ രൂപകല്പന ചെയ്ത ദാരുശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കെ.ആര്‍ മീര, എന്‍.ശശിധരന്‍, പ്രൊഫ. എന്‍.വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. വൈകിട്ട് നാലുമണിക്ക് നടക്കുന്ന പുരസ്‌കാരദാനചടങ്ങില്‍ ഡോ.ജെയിംസ് മണിമല, സി.ആര്‍ ഓമനക്കുട്ടന്‍, ഡോ.എസ്.എസ്.ശ്രീകുമാര്‍, രവിവര്‍മ്മത്തമ്പുരാന്‍, ജി.രഘുനാഥ്, സുരേഷ് പനങ്ങാട്, അന്ന മുട്ടത്ത്, ടി.രാധാകൃഷ്ണന്‍ വടകര എന്നിവര്‍ പങ്കെടുക്കും. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്.

Comments are closed.